Kerala Budget 2023: പ്രവാസികളെ അലട്ടുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനവിനെ പ്രതിരോധിക്കാൻ ബജറ്റിൽ പുതിയ നിർദേശം

Kerala Budget 2023:  പ്രവാസികളുടെ യാത്രാ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാനാണ് ബജറ്റിലെ നിര്‍ദേശം. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 03:17 PM IST
  • വിമാന ടിക്കറ്റ് നിരക്ക് വർധനവിനെ പ്രതിരോധിക്കാൻ ബജറ്റിൽ പുതിയ നിർദേശം
  • വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോള്‍ നല്‍കേണ്ട ഉയര്‍ന്ന വിമാന യാത്രാ ചെലവ്
Kerala Budget 2023: പ്രവാസികളെ അലട്ടുന്ന വിമാന ടിക്കറ്റ് നിരക്ക് വർധനവിനെ പ്രതിരോധിക്കാൻ ബജറ്റിൽ പുതിയ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ പ്രവാസി സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെ പ്രതിരോധിക്കാന്‍ പുതിയ നിര്‍ദേശവുമായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാൽ. വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യേണ്ടിവരുമ്പോള്‍ നല്‍കേണ്ട ഉയര്‍ന്ന വിമാന യാത്രാ ചെലവ് നിയന്ത്രിക്കാന്‍ ആഭ്യന്തര, വിദേശ എയര്‍ലൈന്‍ കമ്പനികളുമായും പ്രവാസി സംഘടനകളുമായും നടത്തിയ ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹം ബജറ്റില്‍ വിവരിച്ചു.

Also Read: Saudi Founding Day: സൗദിയില്‍ ഫെബ്രുവരി 22നും 23നും പൊതുഅവധി

ഇതനുസരിച്ച് പ്രവാസികളുടെ യാത്രാ ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് വഴി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാനാണ് ബജറ്റിലെ നിര്‍ദേശം.   യാത്രാക്കാരുടെ ആവശ്യം പരിഗണിച്ച് അതിനനുസരിച്ച് ആവശ്യമായ സെക്ടറുകളില്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താം എന്നതാണ് ലക്ഷ്യം.

Also Read: കേതുവിന്റെ സംക്രമണം ഈ രാശിക്കാരെ സമ്പന്നരാക്കും! ഇതിൽ നിങ്ങളുമുണ്ടോ? 

 

വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സീറ്റ് അടിസ്ഥാനത്തിലുള്ള നിരക്ക് വിമാനക്കമ്പനികളില്‍ നിന്നും സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങിയ ശേഷം നിരക്ക് പരമാവധി കുറച്ച് ചാര്‍ട്ടര്‍ വിമാനങ്ങള്‍ സജ്ജീകരിക്കാനാവുമെന്നതാണ് പ്രതീക്ഷ.  ഇതിന്റെ അടിസ്ഥാനത്തിൽ സീസണില്‍ പത്തിരട്ടിയോളവും അതിലധികവുമൊക്കെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. ഇതിലൂടെ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന പരിധിയിക്കുള്ള ടിക്കറ്റ് നിലനിര്‍ത്താന്‍ സാധിച്ചേക്കുമെന്നുള്ള പ്രതീക്ഷ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News