Hajj 2022: വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം; കേരളത്തിൽ നിന്നും 5765 പേർ പങ്കെടുക്കും

Hajj 2022: ഇത്തവണ ഇന്ത്യയില്‍ നിന്നും 79645 വിശ്വാസികളാണ് ഹജ്ജ് കർമ്മത്തില്‍ പങ്കെടുക്കുന്നത്. ഇവരിൽ 5765 പേരും മലയാളികളാണ്.  ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീർത്ഥാടകരും കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നത് അസീസിയ്യയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇവരോട് മിനയിലേക്ക് നീങ്ങണമെന്ന നിർദേശം നൽകിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 08:34 AM IST
  • ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം
  • മിനയിൽ ഇന്ന് തങ്ങുന്ന തീർത്ഥാടകർ പ്രാർത്ഥനകളിൽ മുഴുകും
  • ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീർത്ഥാടകരും കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നത് അസീസിയ്യയിലാണ്
Hajj 2022: വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം; കേരളത്തിൽ നിന്നും 5765 പേർ പങ്കെടുക്കും

മക്ക: Hajj 2022: വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മിനയിൽ ഇന്ന് തങ്ങുന്ന തീർത്ഥാടകർ പ്രാർത്ഥനകളിൽ മുഴുകും.  ഇത്തവണ ഇന്ത്യയില്‍ നിന്നും 79645 വിശ്വാസികളാണ് ഹജ്ജ് കർമ്മത്തില്‍ പങ്കെടുക്കുന്നത്. ഇവരിൽ 5765 പേരും മലയാളികളാണ്.  ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ തീർത്ഥാടകരും കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നത് അസീസിയ്യയിലാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇവരോട് മിനയിലേക്ക് നീങ്ങണമെന്ന നിർദേശം നൽകിയിരുന്നു.  ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ മിനയിലാകും നമസ്കാരമടക്കമുള്ള ചടങ്ങുകൾ തീർത്ഥാടകർ നിർവഹിക്കുന്നത്. നാളെയാണ് അറഫ സംഗമം.

Also Read: SpiceJet SG-11 : സ്പൈസ്ജെറ്റ് വിമാനം വീണ്ടും അടിയന്തരമായി ഇറക്കി; ഇത്തവണ പാകിസ്ഥാനിൽ; ലാൻഡ് ചെയ്തത് ഡൽഹി-ദുബായ് വിമാനം

കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തിയവരാണ് ഇന്ത്യന്‍ തീർത്ഥാടകരില്‍ 56637 പേരും.  ഇവിടെ ഇന്ത്യന്‍ ഹാജിമാരെ സാഹയിക്കുന്നതിന് 370 വോളണ്ടിയർമാരുമുണ്ട്. ഒരോ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അവരുടെ ഭാഷ സംസാരിക്കുന്നവരാണ് സഹായത്തിനെത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ 387 മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്റ്റാഫും ഇവർക്കൊപ്പം നീങ്ങും. ശരിക്കും പറഞ്ഞാൽ 750 ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായുള്ളത്. ഇതോടൊപ്പം തന്നെ ഇന്ത്യന്‍ ഹാജിമാർക്കുള്ള റൂട്ട് മാപ്പും പുറത്തിറക്കിയിട്ടുണ്ട്.  ഈ മാപ്പ് ഇന്ത്യൻ ഹജ്ജ് മിഷൻ തയാറാക്കിയതാണ്. 

Also Read: Hajj 2022: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം കൊടുത്താല്‍ കനത്ത ശിക്ഷ

കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർത്ഥാടകർക്ക് ഹ‍‍ജ്ജിന് അവസരമൊരുങ്ങുന്നത്. സൗദിയിൽ ശനിയാഴ്ചയും കേരളത്തിൽ ഞായറാഴ്ചയുമാണ് ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

ഇത് കൂടാതെ ഇന്ന് മിനയില്‍ തങ്ങുന്ന ഹാജിമാര്‍ നാളെ അറഫയില്‍ എത്തും. ശനിയാഴ്ച വിണ്ടും മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങള്‍ക്ക് നേരെ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി കല്ലേറ് കര്‍മം നടത്തുകയും ചെയ്യും. ഹാജിമാരെ സ്വീകരിക്കുന്നതിനായി വലിയ സജ്ജീകരണങ്ങൾ മിനയില്‍ ഒരുക്കിയിട്ടുണ്ട്. ഒരുലക്ഷത്തിലധികം എയർകണ്ടീഷൻ ചെയ്ത ടെന്റുകളാൽ നിറഞ്ഞ ഒരു തുറസ്സായ പ്രദേശമാണ് മിന താഴ്‌വര.  ഇവിടുത്തെ ടെന്റുകളിൽ 2.6 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയും. മിന അറിയപ്പെടുന്നത് തന്നെ ലോകത്തിലെ ഏറ്റവും വലിയ ടെന്റ് സിറ്റി എന്നാണ്. ഹജ്ജ് വേളയിൽ തീർഥാടകർ മിനായിൽ തങ്ങുകയും ജമറാത്തിൽ പിശാചിനെ കല്ലേറ് നടത്തുകയും വേണം. ഹജ്ജിന്റെ അവസാന ദിവസങ്ങളിൽ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലാണ് ഈ ചടങ്ങ് നടത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News