FIFA World Cup 2022: ടിക്കറ്റില്ലാത്ത ഫുട്ബോൾ ആരാധകർക്കും നാളെമുതൽ ഖത്തറിൽ പ്രവേശിക്കാം

FIFA World Cup 2022: ഔദ്യോഗിക ഹയ്യാ പ്ലാറ്റ്‌ഫോമിൽ ഓൺലൈനിലൂടെ ആരാധകർക്ക് ഹയ്യാ കാർഡിനായി അപേക്ഷിക്കാം.  രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍  qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി ബുക്ക് ചെയ്യാം.

Written by - Ajitha Kumari | Last Updated : Dec 1, 2022, 07:58 PM IST
  • ടിക്കറ്റില്ലാത്ത ഫുട്ബോൾ ആരാധകർക്കും നാളെമുതൽ ഖത്തറിൽ പ്രവേശിക്കാം
  • കയ്യിൽ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം
  • ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും
FIFA World Cup 2022: ടിക്കറ്റില്ലാത്ത ഫുട്ബോൾ ആരാധകർക്കും നാളെമുതൽ ഖത്തറിൽ പ്രവേശിക്കാം

ദോഹ: FIFA World Cup 2022: മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് ഇല്ലാത്ത ഫുട്‍ബോള്‍ ആരാധകര്‍ക്കും ഡിസംബര്‍ രണ്ടാം തീയ്യതി മുതല്‍ ഖത്തറില്‍ പ്രവേശിക്കാമെന്ന അറിയിപ്പ് നൽകി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.  മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റില്ലാത്തവരുടെ കയ്യിൽ  ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണം. ഒപ്പം ഖത്തറില്‍ താമസിക്കാനുള്ള ഹോട്ടല്‍ റിസര്‍വേഷനും കൂടാതെ 500 QR എൻട്രി ഫീസായി അടയ്‌ക്കുകയും വേണം എന്നത് നിര്‍ബന്ധമാണ്.  ഇത് 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബാധകമാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശന ഫീസ് ഈടാക്കില്ല. ഔദ്യോഗിക ഹയ്യാ പ്ലാറ്റ്‌ഫോമിൽ ഓൺലൈനിലൂടെ ആരാധകർക്ക് ഹയ്യാ കാർഡിനായി അപേക്ഷിക്കാം.

Also Read: UAE: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളോത്സവം; മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥി

 

രാജ്യത്ത് പ്രവേശിച്ച ശേഷമുള്ള വവിധ താമസ ഓപ്ഷനുകള്‍  qatar2022.qa/book എന്ന വെബ്‍സൈറ്റ് വഴി ബുക്ക് ചെയ്യാം. 12 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ 500 റിയാല്‍ എന്‍ട്രി ഫീസ് നല്‍കണം. ഡിസംബർ 3 മുതൽ ലോകമെമ്പാടുമുള്ള ആരാധകർക്ക് ലോകകപ്പ് ആസ്വദിക്കാൻ അവസരം നൽകുമെന്ന് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ ടിക്കറ്റില്ലാത്ത ആരാധകർക്ക് ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഖത്തറിൽ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, 

Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ആറ് റൺവേയോട് കൂടിയ പുതിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കിരീടാവകാശി

സൗദിയിൽ പുതിയ വിമാനത്താവളം വരുന്നു. റിയാദിൽ ആറ് റൺവേയോട് കൂടിയ പുതിയ അന്താരാഷ്ട്ര വിമാനത്താവളമാണ് വരുന്നത്. ഇതിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സൗദി. കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടുന്ന പുതിയ വിമാനത്താവളം റിയാദിലെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ട്.  

Also Read: ബുധാദിത്യ യോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും!

 

വിമാനത്താവളത്തിന്റെ മാസ്റ്റർപ്ലാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. റിയാദിനെ ലോകത്തിലെതന്നെ  ഏറ്റവും മികച്ച 10 നഗര സമ്പദ്‌ വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുളള കിങ് ഖാലിദ് വിമാനത്താവളം പുനരുദ്ധാരണം നടത്തിയാണ് പുതിയത് നിർമ്മിക്കുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിന്റെ റൺവേകൾക്ക് സമാന്തരമായി ആറ് റൺവേകൾ കൂടി നി‍ർമ്മിക്കും. നിലവിലുളള ടെർമിനലുകളോട് ചേർനന്നായിരിക്കും പുതിയ ടെർമിനലുകൾ നിർമ്മിക്കുക. 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളം. പുതിയ വിമാനത്താവളം വരുന്നതിലൂടെ നിലവിൽ ഉളള വിമാനത്താവളത്തിന്റെ പേര് മാറ്റുമെങ്കിലും ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്നായിരിക്കും ഇനി അറിയപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News