King Salman International Aiport: ആറ് റൺവേയോട് കൂടിയ പുതിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കിരീടാവകാശി

King Salman International Aiport: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് വരാൻ പോകുതെന്നാണ് സൗദിയുടെ അവകാശവാദം

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 03:08 PM IST
  • ആറ് റൺവേയോട് കൂടിയ പുതിയ അന്താരാഷ്ട്ര വിമാനത്താവളം
  • ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സൗദി
  • മാസ്റ്റർപ്ലാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു
King Salman International Aiport: ആറ് റൺവേയോട് കൂടിയ പുതിയ അന്താരാഷ്ട്ര വിമാനത്താവളം; മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ച് കിരീടാവകാശി

റിയാദ്: King Salman International Aiport:  സൗദിയിൽ പുതിയ വിമാനത്താവളം വരുന്നു. റിയാദിൽ ആറ് റൺവേയോട് കൂടിയ പുതിയ അന്താരാഷ്ട്ര വിമാനത്താവളമാണ് വരുന്നത്. ഇതിലൂടെ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് സൗദി. കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളമെന്ന് അറിയപ്പെടുന്ന പുതിയ വിമാനത്താവളം റിയാദിലെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് റിപ്പോർട്ട്.  

Also Read: UAE: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരളോത്സവം; മന്ത്രി മുഹമ്മദ് റിയാസ് മുഖ്യാതിഥി

വിമാനത്താവളത്തിന്റെ മാസ്റ്റർപ്ലാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. റിയാദിനെ ലോകത്തിലെതന്നെ  ഏറ്റവും മികച്ച 10 നഗര സമ്പദ്‌ വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുളള കിങ് ഖാലിദ് വിമാനത്താവളം പുനരുദ്ധാരണം നടത്തിയാണ് പുതിയത് നിർമ്മിക്കുന്നത്. കിങ് ഖാലിദ് വിമാനത്താവളത്തിന്റെ റൺവേകൾക്ക് സമാന്തരമായി ആറ് റൺവേകൾ കൂടി നി‍ർമ്മിക്കും. നിലവിലുളള ടെർമിനലുകളോട് ചേർനന്നായിരിക്കും പുതിയ ടെർമിനലുകൾ നിർമ്മിക്കുക. 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായിരിക്കും കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളം. പുതിയ വിമാനത്താവളം വരുന്നതിലൂടെ നിലവിൽ ഉളള വിമാനത്താവളത്തിന്റെ പേര് മാറ്റുമെങ്കിലും ടെര്‍മിനലുകള്‍ കിങ് ഖാലിദ് ടെര്‍മിനലുകള്‍ എന്നായിരിക്കും ഇനി അറിയപ്പെടുന്നത്. 

Also Read: Viral Video: നദിയിൽ ഒരു കൂട്ടം മുതലകളുടെ നടുവിൽ സിംഹം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

12 ചതുരശ്ര കിലോമീറ്ററിൽ എയർപോർട്ട് അനുബന്ധ സംവിധാനങ്ങൾ ആണ് ഒരുക്കുന്നത്.  ഇതിൽ താമസ, വിനോദ സൗകര്യങ്ങൾ, ഔട്ട്‌ലെറ്റുകൾ, ചരക്ക് ക്ലിയറൻസ് കൈമാറ്റ സംവിധാനങ്ങൾ റിയൽ എസ്റ്റേറ്റ് ഓഫിസുകൾ എന്നിവയെല്ലാം ഉണ്ടാകും.   2030 ഓടെ പ്രതിവർഷം 12 കോടി യാത്രക്കാർക്കും 2050-ഓടെ 18.5 കോടി യാത്രക്കാർക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും.  അതായത് 2030 അവസാനത്തോടെ റിയാദ് നഗരം ശരിക്കും ഒരു വലിയ നഗരമായി മാറും. ഇതുകൂടാതെ 35 ലക്ഷം ടണ്‍ ചരക്ക് കൈമാറ്റത്തിന് ശേഷിയുള്ള വിമാനങ്ങൾ ഇവിടെ എത്തും. ഇതിലൂടെ വലിയ തൊഴിൽ അവസരങ്ങളാണ്ണ് സൗദിയിൽ വരുന്നത്. 1,03,000 തൊഴിലവസരങ്ങള്‍ ലഭ്യമായേക്കുമെന്നാണ്  പ്രതീക്ഷ. പെട്രോളിതര ആഭ്യന്തരോല്‍പ്പാദനത്തിലേക്ക് വരുമാനം വർധിപ്പിക്കാൻ സൗദി പല തരത്തിലുള്ള വഴികൾ മുന്നോട്ടു വെക്കുന്നുണ്ട്.  കണക്കുകൂട്ടലുകൾ അനുസരിച്ച് പ്രതിവര്‍ഷം 27,000 കോടി റിയാല്‍ പുതിയ വിമാനത്താവളത്തിലൂടെ ലഭിക്കുമെന്നാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News