UAE: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ റംസാന് നാട്ടിലെത്താന്‍ ആഗ്രഹിച്ചിരുന്ന പ്രവാസികളാണ് കുടുങ്ങിയത്.
കൂടാതെ, ഇരട്ട ജനിതമാറ്റം വന്ന വൈറസ് ഇന്ത്യയില്‍ കണ്ടതോടെ എല്ലാ യാത്ര ഒരുക്കങ്ങളും മാറ്റിവയ്ക്കുകയാണ് ഇന്ത്യന്‍ പ്രവാസികള്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോള്‍ സ്വദേശത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളോട് ആവശ്യപ്പെടുന്നത്. നിരവധി കമ്പനികളും ഇത് തന്നെയാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ സമയത്ത് ഇന്ത്യയിലേയ്ക്കുള്ള യാത്ര ഏറെ അപകടകരമായ ഒന്നായാണ് ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ വിലയിരുത്തുന്നത്. പല കാര്യങ്ങളാണ് ഇക്കൂട്ടരെ യാത്ര മാറ്റി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിശക്തമായ കോവിഡ് രോഗ വ്യാപനം, മരണ സഖ്യയിലെ വര്‍ദ്ധനവ്, വാക്സിന്‍ ക്ഷാമം, ഓക്സിജന്‍ ക്ഷാമം , ഇതെല്ലം മൂലം ഈയവസരത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര അപകടമാണെന്നാണ് പ്രവാസികളുടെ വിലയിരുത്തല്‍.
Also read: Saudi Arabia: ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേയ്ക്കുള്ള വിലക്ക് തുടരാന്‍ സൗദി എയര്‍ ലൈന്‍സ്
എന്നാല്‍, ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് ട്രാവല്‍ ഏജന്‍സികളും പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തയാറാക്കിയ പ്രത്യേക പാക്കേജുകള്‍ക്ക് ഇപ്പോള്‍ ആളില്ലാത്ത അവസ്ഥയിലാണെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
Also read: കുട്ടികള്‍ക്കും Mask നിര്‍ബന്ധമാക്കി UAE
വിഷു ,റംസാന്, വേനലവധിക്കാലം തുടങ്ങിയ സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കനത്ത വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്ന വിമാനക്കമ്പനികളും നിരാശയിലാണ്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം അവസാനിച്ച് ജനജീവിതം ക്രമേണ തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ലഭിച്ചിരുന്ന അവസരത്തിലാണ് ഇന്ത്യയില്‍ പുതിയ ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ കണ്ടെത്തിയത്. രണ്ടു വൈറസുകളുടെ സംഗമത്തിലൂടെ മൂന്നാമതൊരു പുതിയ വൈറസ് സൃഷ്ടിയ്ക്കപ്പെടുകയും അത് അതിവേഗം പടരുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...