Riyad: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ഇടപാടുകളില്‍ നിര്‍ണ്ണായക നിലപാട്കൈക്കൊള്ളുകയാണ് മറ്റു രാജ്യങ്ങള്‍..
നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. UK, ന്യൂസിലന്‍ഡ്, ഹോങ്കോ൦ഗ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. അതേപോലെ അമേരിക്ക തങ്ങളുടെ പൗരന്മാരോട് ഇന്ത്യയിലേയ്ക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടുന്നതായാണ് സൂചനകള്‍. ഇന്ത്യയടക്കം കോവിഡ് വ്യാപനം ശക്തമായ രാജ്യങ്ങളിലേയ്ക്ക് സര്‍വ്വീസുകള്‍ ഉണ്ടാകുകയില്ലെന്ന് സൗദി എയര്‍ ലൈന്‍സ് വ്യക്തമാക്കി. കോവിഡിനെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് 15നാണ് സൗദി എയർലൈൻസ് അന്താരാഷ്ട്ര സർവീസ് നിർത്തിവെച്ചത്.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് എടുത്തുകളയുമെങ്കിലും പ്രത്യേക കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയ ഇന്ത്യ അടക്കമുള്ള 20 രാജ്യങ്ങളിലേക്ക് സര്‍വീസുകളുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. 20 രാജ്യങ്ങള്‍ ഒഴികെ മറ്റ് രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.
ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ക്ക് വിലക്ക് നിലനില്‍ക്കുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. ഇന്ത്യയുമായുള്ള യാത്രാ വിലക്ക് പിന്‍വലിക്കുമ്പോള്‍ തങ്ങളുടെ ഔദ്യോഗിക ചാനലിലൂടെ ഇക്കാര്യം വ്യക്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. .
അതേസമയം, പ്രവാസികള്‍ക്ക് ഏറെ തിരിച്ചടി നല്‍കുന്ന തീരുമാനമാണ് ഇത്. പുതിയ റിപ്പോര്‍ട്ടുകളോടെ പ്രവാസികളുടെ കാത്തിരിപ്പ് വെറുതെയായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...