Saudi Arabia: അഴിമതി കേസിൽ സൗദിയിൽ ഒരു മാസത്തിനിടെ 149 പേർ കൂടി പിടിയിൽ

Saudi Arabia: അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 08:42 PM IST
  • സൗദിയിൽ അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ട 149 പേർ കൂടി പിടിയിൽ
  • അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണ്
Saudi Arabia: അഴിമതി കേസിൽ സൗദിയിൽ ഒരു മാസത്തിനിടെ 149 പേർ കൂടി പിടിയിൽ

റിയാദ്: സൗദിയിൽ അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ട 149 പേർ കൂടി പിടിയിൽ. ജനുവരിയിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ പിടിയിലായതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: അബുദാബി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുന്നു; ഉദ്‌ഘാടനം 14ന് നരേന്ദ്ര മോദി നിർവഹിക്കും 

അറസ്റ്റിലായവർ ആഭ്യന്തരം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമ ഭവനകാര്യം, പരിസ്ഥിതി ജലം കൃഷി എന്നീ മന്ത്രാലയങ്ങളിൽപ്പെട്ടവരാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.  ഇവരെ കൈക്കൂലി, ഓഫീസ് അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അഴിമതി കുറ്റകൃത്യങ്ങളിലേർപ്പെട്ടവരെ പിടികൂടാനുള്ള നിരീക്ഷണം തുടരുകയാണെന്നും പിടിയിലായ കുറ്റവാളികൾക്കെതിരെ നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും അതോറിറ്റി അറിയിച്ചു.

Also Read: Viral Video: ഒന്ന് സ്റ്റൈലടിച്ചതാ... ദേ കിടക്കുന്നു തലയും കുത്തി..!

ഇതിനിടയിൽ കഴിഞ്ഞ ദിവസം അഴിമതിയെ തുടർന്ന് അൽഉല റോയൽ കമീഷൻ സിഇഒ ആമിർ ബിൻ സ്വാലിഹ് അൽമദനിയെ സസ്പെൻഡ് ചെയ്തിരുന്നു.  ഇക്കാര്യം സൗദി അഴിമതി വിരുദ്ധ അതോറിറ്റിയാണ് അറിയിച്ചത്. സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അൽഉലയുടെ ഭരണനിർവഹണ സ്ഥാപനമാണ് അൽഉല റോയൽ കമീഷൻ. അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. 

Also Read: ബെല്ലിഫാറ്റ് കുറയ്ക്കാൻ 10 ദിവസം ഈ മാജിക് ഡ്രിങ്ക് കുടിക്കൂ, ഫലം നിശ്‌ചയം!

 

അൽമദനി കിങ് അബ്ദുല്ല സിറ്റി ആറ്റോമിക് ആൻഡ് റിന്യൂവബിൾ എനർജിയിൽ നിന്ന് ക്രമൽ ഒരാളാണ്. ഇങ്ങനെ 20.6 കോടി റിയാലിലധികം ഇയാൾ നേടിയിരുന്നു.  ഇത് അൽഉല റോയൽ കമീഷനിൽ സിഇഒയായി നിയമിതനാവും മുമ്പുള്ള ഇടപെടലായിരുന്നു. ഇതിനുശേഷം കമ്പനിയുടെ ഉടമസ്ഥതയിൽ നിന്ന് വിട്ടുനിന്നെങ്കിലും കമ്പനിയിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നതായും കണ്ടെത്തിയിരുന്നു.

Also Read: വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ബുധ-ശനി സംക്രമം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

 

അൽഉല റോയൽ കമ്മീഷന്‍റെ പല വകുപ്പുകൾക്ക് കീഴിൽ കരാർ നേടാൻ കമ്പനിയെ ശുപാർശ ചെയ്യുകയും. അതിലൂടെ ഏകദേശം 13 ലക്ഷം റിയാലിന്റെ മൂല്യമുള്ള പദ്ധതികൾ നേടാൻ കമ്പനിയെ സഹായിച്ചു. അതോറിറ്റിയുമായി കരാറിലേർപ്പെട്ട കമ്പനികളിൽ നിന്ന് മദനി വ്യക്തിഗത ആനുകൂല്യങ്ങൾ നേടി. പദ്ധതികളിൽനിന്നുള്ള ലാഭം അൽമദനിയുടെ ബന്ധുവായ മുഹമ്മദ് ബിൻ സുലൈമാൻ മുഹമ്മദ് അൽഹർബി എന്ന പൗരനിൽനിന്ന് അൽമദനിക്ക് ലഭിക്കുകയുമുണ്ടായി. ഇയാളേയും അധികൃതർ പിടികൂടിയിട്ടുണ്ട്. പണം നൽകിയതായി ബന്ധുവും സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ പങ്കാളികളായ സഇൗദ് ബിൻ ആത്വിഫ് അഹമ്മദ് സഇൗദ്, ജമാൽ ബിൻ ഖാലിദ് അബ്ദുല്ല അൽദബൽ എന്നിവർ അൽമദനിയുമായുള്ള സൗഹൃദം വഴി കരാർ നേടിയിരുന്നു. ഇവരും പിടിയിലായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News