2022 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സിനിമ മേഖലയ്ക്ക് 2022 വളരെ മികച്ച വർഷമായിരുന്നെങ്കിൽ നിരവധി മികച്ച ഗാനങ്ങളും 2022 ൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾ ഒക്കെ ഇതിൽ ഉൾപ്പെടും. 2022 ൽ ഏറെ ശ്രദ്ധ നേടിയ ഗാനങ്ങളിൽ റൊമാന്റിക് ഗാനങ്ങളും, ഐറ്റം സോങ്ങുകളും ഒക്കെയുണ്ട്. അതിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഗാനങ്ങൾ തെലുങ്ക് ചിത്രം പുഷ്പായിൽ നിന്ന് ഉള്ളതാണ്. ഈ വർഷം ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഗാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ശ്രീവല്ലി (പുഷ്പ)
അല്ലു അർജുൻ നായകനായി എത്തിയ ചിത്രം പുഷ്പയിലെ ശ്രീവല്ലി എന്ന ഗാനമാണ് യൂട്യൂബിൽ ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ കണ്ടത്. ഈ ഗാനം യുട്യൂബിൽ 552,395,543 പേരാണ് കണ്ടത്. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയത് റകീബ് ആലം ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജാവേദ് അലിയാണ്. ധനുഞ്ജയ്, റാവു രമേഷ്, സുനീൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ALSO READ: Happy New Year 2023 : 2022 ൽ പുറത്തിറങ്ങിയ ഏറ്റവും മോശം മലയാള സിനിമകൾ
സാമി സാമി
ഏറ്റവും കൂടുതൽ പേര് രണ്ടാമത്തെ ഗാനവും പുഷ്പയിലെ തന്നെയാണ്. പുഷ്പയിലെ സാമി സാമി എന്ന ഗാനമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ഗാനം. ആകെ 503,101,932 പേരാണ് സാമി സാമി എന്ന ഗാനം കണ്ടത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയത് റകീബ് ആലം ആണ്. ഗാനം ആലപിച്ചിരിക്കുന്നത് സുനീതി ചൗഹാനാണ്. ധനുഞ്ജയ്, റാവു രമേഷ്, സുനീൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
അറബിക് കുത്തു
വിജയ് നായകനായി എത്തിയ ബീസ്റ്റിലെ ഗാനമാണ് അറബിക് കുത്തു. ആകെ 496,785,302 പേരാണ് ഗാനം കണ്ടത്. അനിരുദ്ധ് രവിചന്ദറാണ് അറബിക് കുത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. നടൻ ശിവകാർത്തികേയനാണ് ഗാനത്തിന് വരികൾ എഴുതിയത്. പൂജ ഹെഗ്ഡെയായിരുന്നു ചിത്രത്തിലെ നായിക. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷ നിലനിർത്താൻ സാധിച്ചിരുന്നില്ല.
കച്ച ബദാം
ഈ വര്ഷം ഏറ്റവും കൂടുതൽ വൈറലായി മാറിയ മറ്റൊരു ഗാനമായിരുന്നു കച്ച ബദാം. ബംഗാളി ഭാഷയിൽ ഇറങ്ങിയ ഗാനത്തിനിടയിൽ ഹരിയാനിവ് വരികളും ചേർത്തായിരുന്നു ഗാനം ഒരുക്കിയിരുന്നത്. 387,797,466 പേരാണ് ഈ ഗാനം കണ്ടത്. ഭുബൻ ബദ്യകർ വരികൾ ഒരുക്കിയിരുന്നു ഗാനം ആലപിച്ചിരിക്കുന്നത് ഭുബൻ ബദ്യാകറും അമിത് ദുല്ലും ചേർന്നാണ്. ലവ് രൺധാവയായിരുന്നു ഈ മ്യൂസിക് വീഡിയോയുടെ സംവിധായകൻ.
കേസരിയ
ഏറ്റവും കൂടുതൽ പേർ കണ്ട മറ്റൊരു ഗാനമാണ് രൺബീർ കപൂർ നായകനായി എത്തിയ ചിത്രം ബ്രഹ്മാസ്ത്രയിലെ കേസരിയ നിന്നാരംഭിക്കുന്ന ഗാനം. 365,340,547 പേരാണ് ഈ ഗാനം കണ്ടത്. പ്രീതം സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയത് അമിത് ഭട്ടാചാര്യയാണ്. ഗാനം ആലപിച്ചത് ആർജിത് സിങാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...