Happy New Year 2023 : 2022 ൽ പുറത്തിറങ്ങിയ ഏറ്റവും മോശം മലയാള സിനിമകൾ

Worst Malayalam Movies 2022 : മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ആറാട്ട്.   2022 ഫെബ്രുവരി 18 നായിരുന്നു ചിത്രം റിലീസ് ചെയ്തത് 

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 06:07 PM IST
  • മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ആറാട്ട്. 2022 ഫെബ്രുവരി 18 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
  • നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു സാറ്റർഡേ നൈറ്റ്സ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് കാര്യമായ പ്രേക്ഷക പ്രശംസ നേടാൻ സാധിച്ചിരുന്നില്ല .
  • മോഹൻലാൽ വൈശാഖ് കൂട്ടുക്കെട്ടിലെത്തിയ ചിത്രമായിരുന്നു മോൺസ്റ്റർ.
Happy New Year 2023 :  2022 ൽ പുറത്തിറങ്ങിയ ഏറ്റവും മോശം മലയാള സിനിമകൾ

2022 തീരാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സിനിമ മേഖലയ്ക്ക് വളരെയധികം നേട്ടങ്ങൾ ഉള്ള വര്ഷമാണ് കടന്ന് പോയത്. കോവിഡ് 19 മഹാമാരിക്ക് ശേഷം നേരിട്ട പ്രതിസന്ധികളിൽ നിന്ന്  മലയാള സിനിമ കര കയറിയ വര്ഷം കൂടിയായിരുന്നു 2022. എന്നാൽ നിരവധി മികച്ച സിനിമകൾക്കൊപ്പം ചില പരാജയപ്പെട്ട സിനിമകളും മലയാളത്തിൽ എത്തിയിരുന്നു.  മലയാളത്തിൽ ഈ വര്ഷം പുറത്തിറങ്ങിയ മോശം സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

ആറാട്ട് 

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ആറാട്ട്.   2022 ഫെബ്രുവരി 18 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ആറാട്ട് ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തിയത്.   ബി.ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ട് ദശകങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകിയ മലയാളം സിനിമ കൂടിയായിരുന്നു ആറാട്ട്. കോമഡിയും ആക്ഷൻ ത്രില്ലർ വിഭാഗത്തിലുമായി പെടുന്ന ഒരു ചിത്രമായിരുന്നു ആറാട്ട്. എന്നാൽ യാതൊരു പുതുമയും ഇല്ലാതെ എത്തിയതിനാൽ തന്നെ ചിത്രത്തിന് സമ്മിശ്ര അഭിപ്രായം മാത്രമാണ് ലഭിച്ചത്.

ALSO READ: Happy New Year 2023 : "ആർആർആർ മുതൽ കാന്താര വരെ"; 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ

മോൺസ്റ്റർ 

മോഹൻലാൽ വൈശാഖ് കൂട്ടുക്കെട്ടിലെത്തിയ ചിത്രമായിരുന്നു മോൺസ്റ്റർ. ഒക്ടോബർ 21 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മോൺസ്റ്റർ.  മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. എന്നാൽ പ്രതീക്ഷ നിലനിർത്താൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്.  ആദ്യമായി മോഹൻലാൽ പഞ്ചാബി കഥാപാത്രമായി എത്തിയ ചിത്രം കൂടിയാണ് മോൺസ്റ്റർ.മോണ്‍സ്റ്ററിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ  തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സാറ്റർഡേ നൈറ്റ്സ് 

നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു സാറ്റർഡേ നൈറ്റ്സ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് കാര്യമായ പ്രേക്ഷക പ്രശംസ നേടാൻ സാധിച്ചിരുന്നില്ല . പുത്തൻ തലമുറയുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. കോമഡി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തിയ ചിത്രമാണിത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ ആണ് ചിത്രം നിർമ്മിച്ചത്. സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

ലളിതം സുന്ദരം 

ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ലളിതം സുന്ദരം. ഡയറക്ട് ഒടിടി റിലീസായി എത്തിയ ചിത്രത്തിന്  അഭിപ്രായം ഒന്നും നേടാൻ സാധിച്ചിരുന്നില്ല. സഹോദരങ്ങൾ തമ്മിലുള്ള രസകരമായ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം തന്നെ.  ഒരു കുടുംബത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ   ചിത്രം നിര്‍മിച്ചന്നത് മഞ്ജു വാര്യര്‍ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News