വയനാട് : പൂക്കോട് വെറ്റെർനറി കോളജിൽ വിദ്യാർഥി സിദ്ധാർഥ് മരിച്ച സംഭവത്തിൽ വിദ്യാർഥി പ്രസ്ഥാനങ്ങളോട് ചോദ്യങ്ങൾ ഉയർത്തി നടി മഞ്ജു പത്രോസ്. തനിക്ക് പുതിയ തലമുറയോട് അഭിമാനം ഉണ്ടായിരുന്നു എന്നാൽ ഈ സംഭവം തന്റെ നിലപാടിനെ ലജ്ജിപ്പിക്കുന്നതാണെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഈ സംഭവത്തിന് എന്ത് പ്രതിവിധിയാണ് പ്രമുഖ വിദ്യാർഥി സംഘടനയും സർക്കാരും കോളേജും നൽകുന്നതെന്നും മഞ്ജു തന്റെ കുറിപ്പിലൂടെ ചോദിച്ചു.
മഞ്ജു പത്രോസിന്റെ ചോദ്യങ്ങൾ
"ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടയിൽ നിങ്ങൾ പഠിച്ചത് .. നിങ്ങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ.. കുട്ടികളെ നിങ്ങൾ എന്താണു പഠിച്ചത്.. കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രതിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മയ്ക്ക് എന്ത് മറുപടി കൊടുക്കും നിങൾ.. അച്ഛന്.. അവന്റെ സുഹൃത്തുക്കൾക്ക്... പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയയ്ക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല.." മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
തെളിവെടുപ്പ് നടത്തി പോലീസ്
അതേസമയം സിദ്ധാർഥ മരിച്ച കേസിൽ ഇന്നലെ ശനിയാഴ്ചയോടെ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് മാർച്ച് മൂന്നാം തീയതി പ്രധാനപ്രതി സിൻജോ ജോൺസണിനെ പോലീസ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇലക്ട്രിക് വയറുൾപ്പെടയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ സിദ്ധാർഥിനെ മർദ്ദിച്ചത്. സംഭവം നടന്ന് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവൻ പ്രതികളെയും പോലീസ് പിടികൂടിയത്.
കേസിലെ പ്രതികൾ
കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. സിദ്ധാർത്ഥൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേസിലെ പ്രധാന പ്രതികളായ സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 18ന് ആണ് സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥിനെ പട്ടിയെ പോലെ തല്ലി
സിദ്ധാർഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലിയെന്നും വളരെ ക്രൂരമായാണ് ഉപദ്രവിച്ചതെന്നും സിദ്ധാർഥി സഹപാഠിയായ വിദ്യാർഥിനിയുടെ ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഹോസ്റ്റലിൻറെ നടുവിൽ പരസ്യ വിചാരണ നടത്തി. ബെൽറ്റും വയറുമാണ് തല്ലാൻ ഉപയോഗിച്ചത്. മറ്റുള്ളവരുടെ മുൻപിൽ നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശമാണെന്നും. ജീവനിൽ ഭയമുള്ളതുകൊണ്ട് മാത്രമാണ് ഒന്നും പുറത്തുപറയാത്തതെന്നും വിദ്യാർത്ഥിനി ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.