വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥിയുടെ മരണത്തിൽ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരും ഇന്നലെയോടെ അറസ്റ്റിലായിരുന്നു. ആകെ 18 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. നാലിടത്ത് വച്ച് സിദ്ധാര്‍ത്ഥനെ പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പോലീസ് കണ്ടെത്തൽ. പ്രതികളെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
സഹപാഠിയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് സിദ്ധാർഥനെ മർദ്ദിച്ചതെന്നാണ് പ്രതികളുടെ മൊഴി. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിദ്ധാര്ത്ഥന് ക്രൂരമർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ALSO READ: സിദ്ധാർഥന്റെ മരണം; പ്രധാനപ്രതി അഖിൽ പാലക്കാട്ട് പിടിയിൽ
കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതിന് ഇടയ്ക്കാണ് മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണെ പോലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതികളായ സൗദ് റിഷാല്‍, കാശിനാഥന്, അജയ് കുമാര്‍, സിന്‍ജോ ജോണ്സണ് എന്നിവര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 18ന് ആണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം നടന്ന് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, കോളജ് യൂണിയന് പ്രസിഡന്റ് കെ അരുണ്‍ ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. വിദ്യാർഥിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും കോളേജ് അധികൃതരും പോലീസും അലംഭാവം കാണിച്ചെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.