Mamukkoya Best Comedy Scenes : തഗ്ഗടികളുടെ രാജാവ് ഇനി ഓർമ്മയിൽ; മാമുക്കോയയുടെ മികച്ച ചില കോമഡി രംഗങ്ങൾ കാണാം

Mamukkoya Thug Comedy Scenes : തമാശയിൽ തെറിയുടെ അംശമുണ്ടിലും ആ നാടൻ ശൈലിയിലൂടെ കേൾക്കുമ്പോൾ ഏതൊരു പ്രേക്ഷകനും  അപ്പോൾ ചിരിയല്ലാതെ വേറെയൊരു വികാരവും തോന്നില്ല

Written by - Zee Malayalam News Desk | Last Updated : Apr 26, 2023, 04:46 PM IST
  • എണ്ണിയാൽ തീരാത്ത കോമഡി വേഷങ്ങളാണ് മാമുക്കോയ മലയാളി പ്രേക്ഷകർക്ക് നൽകിയത്
  • അതിൽ ഏതാണ് മികച്ചതെന്ന് പറയാൻ സാധിക്കില്ല
Mamukkoya Best Comedy Scenes : തഗ്ഗടികളുടെ രാജാവ് ഇനി ഓർമ്മയിൽ; മാമുക്കോയയുടെ മികച്ച ചില കോമഡി രംഗങ്ങൾ കാണാം

പുതുതലമുറയുടെ ഭാഷയിൽ പറഞ്ഞാൽ തഗ്ഗുകളുടെ രാജവാണ് മാമുക്കോയ. തന്റേതായ കോഴിക്കോട്ടെ നാടൻ ശൈലിയിൽ മറുപടി പറയുമ്പോൾ ചിരിച്ചത് മലയാളി ഒന്നടങ്കമാണ്. മലയാളികൾ സ്വയം മറന്ന് ചിരിച്ച സിനിമയിൽ കോമഡി സന്ദർഭങ്ങളിൽ മാമൂക്കോയുടെ സാന്നിധ്യമുണ്ടായിരിക്കും. തമാശയിൽ തെറിയാണ് പറയുന്നതെങ്കിലും മാമുക്കോയുടെ ശൈലിയിൽ കൂടി കേൾക്കുമ്പോൾ നമ്മൾ ഒന്ന് ചിരിച്ച് പോകും.

"ഹലോ അമ്മായി അഹമ്മദ് കുട്ടി സ്പീക്കിങ്"  എന്ന പറയുമ്പോൾ മറുവശത്ത് തെറി പറയുമ്പോൾ തിരിച്ച് അതെ ഭാഷയിൽ മറുപടി കൊടുക്കുന്ന മാമൂക്കോയ. ഇതെല്ലാം ഇന്നത്തെ യുവതലമുറ തഗ്ഗായി കൊണ്ടാടുകയാണ്. അന്ന് സിനിമ പ്രേക്ഷകർ മതി മറന്ന് ചിരിച്ച് രംഗങ്ങളാണ്. അവസാനം മുകേഷ് 'അമ്മായി എന്ത് പറഞ്ഞു'  എന്ന് ചോദിക്കുമ്പോൾ ഒന്നുല്ല്യ എന്ന പറഞ്ഞുകൊണ്ട് നിസഹായകനായി മമൂക്കോയുടെ മുഖം ഒരിക്കലും മലയാളി മറക്കില്ല. കൌതുക വാർത്ത സിനിമയിലെ ആ കോമഡി സീൻ കാണാം.

ALSO READ : Actor Mamukkoya : മലയാളത്തിന്റെ ഹാസ്യ സുൽത്താൻ; മാമുക്കോയയ്ക്ക് വിട

മണ്ഡലം പ്രസിഡന്റ് പൊതുവാൾ ജി, പൊതുവാൾ ജീയുടെ ആ കെആർപി എന്ന വിളിയും ഹിന്ദി അറിയാത്ത അണികളെ കൊണ്ട് ബദ്ധപ്പെടുന്ന രംഗം ഇന്നും മലയാളികളുടെ മനസിലുണ്ട്. സന്ദേശത്തിൽ ഒരു കോമഡി രംഗം കാണാം

കിലേരി അച്ചു എന്ന വിറപ്പിക്കുന്ന ഗുണ്ട, റാംജി റാം സ്പിക്കിങിലെ ഹംസക്കോയ, ചന്ദ്രലേഖയിലെ ഭീരാനിക്ക അങ്ങനെ നിരവധി വേഷങ്ങളിലെത്തിയാണ് മാമുക്കോയ മലയാളികൾ ചിരിപ്പിച്ചത്. ഗജകേസരിയോഗം സിനിമയിൽ ഇന്നസെന്റും മമുക്കോയയും ജഗദീഷും ചേർന്നുള്ള ഷാപ്പിലെ രംഗം അവിടെ വിഭവങ്ങൾ ചോദിക്കുന്നതും ആരും ഒരിക്കിലും മറിക്കില്ല. അതോടൊപ്പം അത് ആർക്കും ഒരിക്കില്ലും അനുകരിക്കാൻ സാധിക്കില്ല.  

കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.05ന് ആയിരുന്നു മാമുക്കോയയുടെ അന്ത്യം. 76 വയസായിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് ജനമനസുകളിൽ മാമുക്കോയ ഇടം നേടിയിരുന്നു. മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ അദ്ദേഹത്തിൻറെ ആരോഗ്യനില ഗുരുതരമായിരുന്നു. 

നാളെ 10 മണിക്ക് കണ്ണംപറമ്പ് ശ്മശാനത്തിൽ സംസ്കാരം നടത്തും. ഇന്ന് മൂന്ന് മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News