റോപ്പുമില്ല ഒന്നുമില്ല; ഇത് സിജു വിൽസണിന്റെ ഡെഡിക്കേഷൻ; വീഡിയോ പങ്കുവച്ച് വിനയൻ

Pathonapatham Noottandu Movie Behind the Scene : ചിത്രത്തിൽ സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നതും സവാരി ചെയ്യുന്നതും റോപ്പ് ഉപയോഗിച്ചാണോ എന്ന് ചിലർ ചോദിച്ചതിന് മറുപടിയായിട്ടാണ് വിനയൻ താരത്തിന്റെ കഠിനാധ്വാനത്തെ കുറിച്ച് പറയുന്നത്.

Written by - Jenish Thomas | Last Updated : Sep 13, 2022, 06:13 PM IST
  • റോപ്പിന്റെ സഹായമില്ലാതെ സിജു കുതിരപ്പുറത്ത് ചാടി കയറുന്ന വീഡിയോയും വിനയൻ പങ്കുവക്കുകയും ചെയ്തു.
  • റോപ്പൊന്നുമില്ലാതെ ആ രംഗങ്ങൾ ചിത്രീകരിക്കാൻ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനമാണ്.
  • അതിന്റെ ഫലമാണ് കേരള ജനത ഒന്നടങ്കം സിജു വിൽസൺ എന്ന് ആക്ഷൻ ഹീറോയെ ആംഗീകരിക്കുന്നതെന്ന് വിനയൻ വീഡിയോ പങ്കുവക്കവെ ഫേസ്ബുക്കിൽ കുറിച്ചു.
  • തിരുവോണം ദിവസം തിയറ്ററുകളിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
റോപ്പുമില്ല ഒന്നുമില്ല; ഇത് സിജു വിൽസണിന്റെ ഡെഡിക്കേഷൻ; വീഡിയോ പങ്കുവച്ച് വിനയൻ

കൊച്ചി : സിജു വിൽസണിനെ ചരിത്ര കഥാപാത്രമാക്കി സംവിധായകൻ വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ നിറഞ്ഞ സദ്ദസ്സിൽ പ്രദർശനം തുടരുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് കാലത്തെ കഥ പറയുന്ന ചിത്രത്തെ ഏറ്റവും ഭംഗിയുള്ളതാക്കുന്നത് അതിന്റെ സാങ്കേതിക തലമാണ്. ക്യാമറയും ഗ്രാഫിക്സും എല്ലാ മികുവറ്റതായപ്പോൾ വിനയൻ ചിത്രം കാണാൻ തിയറ്ററുകളിലേക്ക് എല്ലാവരും എത്തി. കൂടാതെ ചിത്രം ജനങ്ങൾ ഏറ്റെടുക്കാൻ തുടങ്ങിയതിൽ പ്രധാന ഘടകം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസണിന്റെ അർപ്പണബോധവും കഠിനാധ്വാനമായിരുന്നു. അതിന് ഉദ്ദാഹരണം നൽകുകയാണ് ചിത്രത്തിന്റെ സംവിധായകനായ വിനയൻ. 

ചിത്രത്തിൽ സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നതും സവാരി ചെയ്യുന്നതും റോപ്പ് ഉപയോഗിച്ചാണോ എന്ന് ചിലർ ചോദിച്ചതിന് മറുപടിയായിട്ടാണ് വിനയൻ താരത്തിന്റെ കഠിനാധ്വാനത്തെ കുറിച്ച് പറയുന്നത്. റോപ്പിന്റെ സഹായമില്ലാതെ സിജു കുതിരപ്പുറത്ത് ചാടി കയറുന്ന വീഡിയോയും വിനയൻ പങ്കുവക്കുകയും ചെയ്തു. റോപ്പൊന്നുമില്ലാതെ ആ രംഗങ്ങൾ ചിത്രീകരിക്കാൻ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനമാണ്. അതിന്റെ ഫലമാണ് കേരള ജനത ഒന്നടങ്കം സിജു വിൽസൺ എന്ന് ആക്ഷൻ ഹീറോയെ ആംഗീകരിക്കുന്നതെന്ന് വിനയൻ വീഡിയോ പങ്കുവക്കവെ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ്

മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കൾ എന്നോട് ചോദിച്ചു സിജു വിൽസൺ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേൽ  അതിവേഗം സഞ്ചരിക്കാനും  ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസൾട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വിൽസൺ എന്ന ആക്ഷൻ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്

അതേസമയം വിനയൻ നൽകിയ പ്രചോദനവും ഉർജ്ജവമാണ് തനിക്ക് ഇതൊക്കെ ചെയ്യാൻ സാധിച്ചതെന്ന് സിജു വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തുകയും ചെയ്തു. "സർ പകർന്നു തന്ന ഊർജ്ജം ആണ് ഇതൊക്കെ ചെയ്യാനുള്ള ഇന്ധനം എന്നിൽ നിറച്ചത്" സിജു കമന്റായി രേഖപ്പെടുത്തി. തനിക്ക് നൽകിയ പിന്തുണയ്ക്കും പ്രചോദനത്തിനും തന്നിൽ പരീക്ഷണം നടത്താൻ തയ്യറായതിനും വിനയന് സിജു കമന്റിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. 

ALSO READ : 'യക്ഷിയും ഞാനും ഒക്കെ എന്റെ പടങ്ങൾ അല്ല, ഞാൻ ചെയ്തത് എന്റെ ഉള്ളിലെ ഫയർ പോകാതിരിക്കാൻ വേണ്ടി'; പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിൽ വിനയൻ

തിരുവോണം ദിവസം തിയറ്ററുകളിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ദിനം തന്നെ മികച്ച അഭിപ്രായം നേടിയെടുത്ത് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മിക്ക തിയറ്ററുകളിലും ചിത്രത്തിന് ഹൗസ്ഫുൾ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. വിനയൻ തന്നെ തിരക്കഥ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യമറ കൈകാര്യം ചെയ്തത്. മൂന്ന് വർഷത്തോളമാണ് വിനയനും സിജുവും പത്തൊമ്പതാം നൂറ്റാണ്ടിനായി ചെലവഴിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News