ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും...ക്യാപ്ഷൻ കിം​ഗ് പിഷാരടി

ഇച്ചാക്ക എന്ന് കുറിച്ച് കൊണ്ടാണ് മോഹൻലാൽ ഈ ചിത്രം പങ്കുവെച്ചത്. ലാലിന്‍റെ പുതിയ വീട്ടില്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി നൽകിയ ക്യാപ്ഷൻ. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 08:58 AM IST
  • എറണാകുളത്തെ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റില്‍ മമ്മൂട്ടി എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
  • ഇരുവരും ചിത്രം സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരുന്നു.
  • ഇച്ചാക്ക എന്ന് കുറിച്ച് കൊണ്ടാണ് മോഹൻലാൽ ഈ ചിത്രം പങ്കുവെച്ചത്.
  • ലാലിന്‍റെ പുതിയ വീട്ടില്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി നൽകിയ ക്യാപ്ഷൻ.
ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും...ക്യാപ്ഷൻ കിം​ഗ് പിഷാരടി

കൊച്ചി: മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്നലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത് ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമായിരുന്നു. ഓരോ മലയാളിയും ആ ചിത്രം പങ്കുവെച്ചു. രണ്ട് പേരുടെയും ഫാൻസിനെ പോലും രോമാഞ്ചം കൊള്ളിക്കുന്നതായിരുന്നു ചിത്രം. മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. എറണാകുളത്തെ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റില്‍ മമ്മൂട്ടി എത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്. ഇരുവരും ചിത്രം സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇച്ചാക്ക എന്ന് കുറിച്ച് കൊണ്ടാണ് മോഹൻലാൽ ഈ ചിത്രം പങ്കുവെച്ചത്. ലാലിന്‍റെ പുതിയ വീട്ടില്‍ എന്നാണ് ചിത്രത്തിനൊപ്പം മമ്മൂട്ടി നൽകിയ ക്യാപ്ഷൻ. ഇപ്പോഴിത മറ്റൊരു പോസ്റ്റാണ് വൈറലാകുന്നത്. ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും... എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫോട്ടോ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. മറ്റാരുമല്ല രമേഷ് പിഷാരടിയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്. പിഷാരടിയാണ് ചിത്രം പകർത്തിയതെന്ന സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

 

Also Read: Palthu Janwar : 'അമ്പിളിരാവ്' ; പാൽതു ജാനവറിലെ ഗാനം; ചിത്രം ഓണത്തിന് തിയറ്ററുകളിൽ

നിരവധി പേരാണ് ഇതിന് കമന്റുമായി രം​ഗത്തെത്തിയത്. ഞെട്ടി എന്നായിരുന്നു രചന നാരായണൻകുട്ടി കമന്റ് ചെയ്തത്. മറ്റ് ചില രസകരമായ കമന്റുകൾ ഇതാ....

ഫോട്ടോഗ്രാഫർ ആരായാലും ശെരി ഫോട്ടോ കാണാൻ തന്നെ മൊഞ്ചുണ്ടു

അപ്പോ ഫോട്ടോഗ്രഫിയിലും കഴിവ് തെളിയിച്ചു...

അത് കേട്ട് ഞെട്ടിയ നാട്ടുകാർ ഫോട്ടോഗ്രാഫറേ ചെയ്തതെന്തെന്ന് അറിഞ്ഞാൽ നിങ്ങൾ വീണ്ടും ഞെട്ടും 

ന്നാ പറയണ്ട ഫോട്ടോഗ്രാഫർ ആരാണെന്നു.... വെറുതെ ഞെട്ടാൻ വയ്യാത്തോണ്ടാ..... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News