Kochi : ചിരിപ്പിക്കാൻ മാത്രമല്ല അൽപം മാസും കാണിക്കാനും രമേഷ് പിഷാരടിക്ക് (Ramesh Pisharody) സാധിക്കും എന്നതിന് തെളിവാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം നോ വേ ഔട്ടിന്റെ (No Way Out Malayalam Movie) ഓരോ അപ്ഡേറ്റുകൾ വരുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. അത് ശരിവെക്കും വിധമാണ് നോ വേ ഔട്ടിന്റെ അണിയറ പ്രവർത്തകർ പിഷാരടിക്ക് പിറന്നാൾ സമ്മാനവുമായി പുറത്ത് വിട്ട വീഡിയോ.
വീഡിയോയുടെ അവസാനം മാസ് ലുക്കിലെത്തിയ പിഷാരടിയെ കാണുമ്പോൾ എല്ലാവരും ഒന്ന മനിസ്സിൽ ചിന്തിക്കും പിഷുവിന്റെ കൈയ്യിൽ കോമഡി മാത്രമല്ല മാസും കൂടിയുണ്ടെന്ന്. നാൽപ്പതാം പിറന്നാൾ ആഘോഷിക്കുന്ന താരം സിനിമയ്ക്ക് വേണ്ടി എടുത്ത കഠിനാധ്വാനത്തെ അറിയിക്കുന്ന വീഡിയോയാണ് നോ വേ ഔട്ടിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.
ALSO READ : Ramesh Pisharody Birthday| ചിരിയുടെ പിഷാരടി ഇഫക്ടിന് ഇന്ന് പിറന്നാൾ, വയസ്സ് എത്രയെന്ന് ചോദിച്ചാൽ?
"റൂമിനുള്ളിൽ ചിത്രീകരിക്കുന്ന സിനിമയിൽ പിഷാരടിയെ വെച്ച് റോപ്പ് ഉപയോഗിച്ചു കൊണ്ടുള്ള ധാരാളം സംഘട്ടന രംഗങ്ങളാണുള്ളത്" നോ വേ ഔട്ടിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ മാഫിയ ശശി വീഡിയോയിൽ പറഞ്ഞു.
ഗൾഫിൽ നിന്നെത്തുന്ന പിഷാരടിയുടെ കഥാപാത്രം ഒരു വീടിന്റെ ഉള്ളിൽ പെട്ടെന്ന പോകുന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിൽ എണ്ണം സർവൈവൽ ത്രില്ലർ യോണറിൽ ഉൾപ്പട്ടെ ചിത്രങ്ങളിൽ ഒന്നാകും നോ വേ ഔട്ടെന്ന് അണിയറ പ്രവത്തകർ അവകാശപ്പെടുന്നത്.
ALSO READ : NoWayOut : രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു
അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചുണ്ടത്ത് ഒരു സിഗരറ്റും ചെവിയിൽ നിന്ന് തെറിച്ച് പോകുന്ന എയർപോഡും നാല് വെത്യസ്ത ഭാവത്തിൽ നിൽക്കുന്ന പിഷാരടിയെയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ്ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ കിളി പാറി പോകുന്ന പിഷാരടിയെ ഫസ്റ്റ്ലുക്കിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ നായർ എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : No Way Out : 'കിളി പോയത് പോലെ രമേഷ് പിഷാരടി' നോ വേ ഔട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി
നവാഗതനായ നിധിൻ ദേവിദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിധിൻ തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നതും. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.