Mother Mary: വിജയ് ബാബുവും ലാലിയും കേന്ദ്ര കഥാപാത്രങ്ങൾ; 'മദർ മേരി' ചിത്രീകരണം ആരംഭിച്ചു

Mother Mary movie updates: മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ്  ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 12:18 PM IST
  • ഹൃദയഹാരിയയ ഒരു കുടുംബ ചിത്രമാണ് മദർ മേരി.
  • നവാഗതനായ അത്തിക്ക് റഹ്മാൻ വാടിക്കലാണ് സംവിധാനം.
  • അത്തിക്ക് റഹ്മാൻ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.
Mother Mary: വിജയ് ബാബുവും ലാലിയും കേന്ദ്ര കഥാപാത്രങ്ങൾ; 'മദർ മേരി' ചിത്രീകരണം ആരംഭിച്ചു

മലബാർ ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഹൃദയഹാരിയയ ഒരു കുടുംബ ചിത്രം - മദർ മേരി ചിത്രീകരണം തുടങ്ങി. നവാഗതനായ അത്തിക്ക് റഹ്മാൻ വാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. 

ഫെബ്രുവരി ഇരുപത്തിയെട്ട് ബുധനാഴ്‌ച്ച കൽപ്പറ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന  സ്ഥലത്ത് അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ തരിയോട് പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി. ഷിബുവിൻ്റെ സാന്നിദ്ധ്യത്തിൽ ഫാദർ മാത്യു മുക്കാട്ടുകാവുങ്കൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. നൗഷാദ് ആലത്തൂർ, സംവിധായകൻ ശരത്ചന്ദ്രൻ വയനാട് എന്നിവർ ചേർന്ന് സംവിധായകൻ റഹ്മാന് തിരക്കഥ കൈമാറി.

ALSO READ: തമിഴ് നാടക ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു

പ്രശസ്ത നടി ലാലി.പി.എം.ആദ്യ രംഗത്തിൽ അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്സിലൂടെ രംഗത്തെത്തിയ ലാലി പിന്നീട് മോഹൻകുമാർ ഫാൻസ്, രണ്ടായാരത്തി പതിനെട്ട്, മാംഗോ മുറി, തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ്  ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം നാം സാധാരണ കേട്ടിട്ടുള്ളത് അമ്മയും ഒരു ചെറിയ കുട്ടിയും തമ്മിലുള്ളതാണ്. ഇവിടെ പ്രായമുള്ള ഒരമ്മയും മുതിർന്ന ഒരു മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് പറയുന്നത്. ഓർമ്മക്കുറവും, വാർദ്ധക്യസഹജമായ അസുഖങ്ങളും (ഓ.സി.ഡി) ഉൾപ്പടെയുള്ള ചില രോഗങ്ങളാൽ വിഷമിക്കുന്ന അമ്മച്ചി ഒറ്റപ്പെട്ടതോടെ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയപ്പോൾ തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയെ രക്ഷിക്കാനായി അമേരിക്കയിലെ ഉയർന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുകയാണ് മകൻ ജയിംസ്.

അമ്മച്ചിയെ രക്ഷിക്കുവാനെത്തുന്ന മകൻ പിന്നീട് അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തി. ഈ സ്ഥിതിവിശേഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ഈ ചിത്രമുയർത്തുന്ന കാതലായ വിഷയം. ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് തിരക്കഥാകൃത്ത് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവാണ് മകൻ ജയിംസിനെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവും ലാലിയുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോൻ, നവാസ് വള്ളിക്കുന്ന്, അൻസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയാക്കുന്നുണ്ട്. സംവിധായകൻ അതീക്ക് റഹ്മാൻ വാടിക്കൽ തന്നെയാണ് ഇതിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. 

കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പൂ വിപ്ലവം, കുടുംബ സന്ദേശം എന്നീ സിനിമകളിലുടെ ശ്രദ്ധേയനാണ് അത്തിക്ക് റഹ്മാൻ വാടിക്കൽ. ഇതിന് പുറമെ രഹസ്യങ്ങളുടെ താഴ്വര എന്ന മികച്ച ഒരു ആനിമേഷനും സംവിധായകൻ ഒരുക്കിയിട്ടുണ്ട്.

ഗാനങ്ങൾ - ബാബുവാപ്പാട്, കെ.ജെ. മനോജ്. സംഗീതം - സന്തോഷ് കുമാർ, ഛായാഗ്രണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്‌ - ജർഷാജ്, സ്പാട്ട് എഡിറ്റർ - ജയ് ഫാൽ, കലാസംവിധാനം - ലാലു തൃക്കുളം, കോസ്റ്റ്യും ഡിസൈൻ - റസാഖ് തിരൂർ, മേക്കപ്പ് - എയർപോർട്ട് ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രമേഷ് കുമാർ, യൂസഫ് അലി, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ് കെ. ആനന്ദ്, നൗഷാദ് ആലത്തൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്, കൊച്ചി എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ - വാഴൂർ ജോസ്, ഫോട്ടോ -പ്രശാന്ത് കൽപ്പറ്റ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News