Valatty Movie: ഇവരെ കാണാൻ ഇനിയും കാത്തിരിക്കണം! 'വാലാട്ടി' റിലീസ് മാറ്റി; പുതിയ തിയതി ഇങ്ങനെ...

Valatty Movie Release: ജൂലൈ 14ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് ഇപ്പോൾ നീട്ടിയിരിക്കുകയാണ്. ജൂലൈ 21 ആണ് പുതിയ തിയതി.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 11:28 AM IST
  • ഒരു കൂട്ടം വളർത്തു നായകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് ദേവനാണ്.
  • ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
Valatty Movie: ഇവരെ കാണാൻ ഇനിയും കാത്തിരിക്കണം! 'വാലാട്ടി' റിലീസ് മാറ്റി; പുതിയ തിയതി ഇങ്ങനെ...

വിജയ് ബാബു നിർമ്മിക്കുന്ന  റിലീസ് തിയതി മാറ്റി. പുതിയ തിയതിയും അണിയറക്കാർ പ്രഖ്യാപിച്ചു. ജൂലൈ 21ന് വാലാട്ടി തിയേറ്ററുകളിലെത്തും. നേരത്തെ ജൂലൈ 14ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരത്ഭുത പരീക്ഷണവുമായാണ് ഇത്തവണ വിജയ് ബാബു എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും മറ്റ് അപ്ഡേറ്റുകളുമെല്ലാം തന്നെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വാലാട്ടിയുടെ സെൻസറിങ്ങും പൂർത്തിയായിരുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ഒരു കൂട്ടം വളർത്തു നായകളാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഈ ചിത്രത്തിന് തീയേറ്ററുകളിൽ വിജയം നേടാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഈ വർഷം ജനുവരി ആദ്യം പുറത്തുവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാൻ ഈ മോഷൻ പോസ്റ്ററിന് കഴിഞ്ഞിരുന്നു. ഡിസ്നി മൂവീസും മറ്റുമായി ലോക സിനിമയിൽ മൃഗങ്ങളുടെ സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇന്നുവരെ അത്തരത്തിൽ ഒരു സംരംഭം ഉണ്ടായിരുന്നില്ല.

ചിത്രം സംവിധാനം ചെയ്യുന്നത് ദേവനാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, VFX - ഗ്രീൻ ഗോൾഡ് ആനിമേഷൻ, VFX സൂപ്പർവൈസർ - ജിഷ്ണു പി ദേവ് , സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ, മോഷൻ പോസ്റ്റർ - ജിഷ്ണു എസ് ദേവ്.

Also Read: Identity: ടൊവിനോയുടെ നായികയായി തൃഷയെത്തുന്നു; 'ഐഡന്റിറ്റി' ഒരുങ്ങുന്നത് പാൻ ഇന്ത്യൻ ചിത്രമായി

അതേസമയം വിജയ് ബാബുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം പെൻഡുലമാണ്. നവാഗതനായ രജിൻ എസ് ബാബു സംവിധാനം ചെയ്ത ചിത്രം ഒരു ടൈം ട്രാവൽ മൂവി ആണ്. ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെ ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിർമിച്ചത്. സംവിധായകനായ രജിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

വിജയ് ബാബുവിനെ കൂടാതെ ചിത്രത്തിൽ ഇന്ദ്രൻസ്, രമേഷ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷമീർ ബിൻസി, ടിറ്റോ പി തങ്കച്ചൻ, ലിഷ ജോസഫ് എന്നിവരുടെ വരികൾക് ജീനാണ് സംഗീതം നൽകിയിരിക്കുന്നത്. സൂരജ് ഇഎസാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News