Jawan: പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ; ഷാരൂഖ് ചിത്രം ജവാന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വരുന്നത് ഈ ദിവസം

Jawan first footage: വിക്രം, മാസ്റ്റർ, ബീസ്റ്റ്, മാരി തുടങ്ങിയ ചിത്രങ്ങൾക്ക് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ അനിരുദ്ധ് രവിചന്ദറാണ് ജവാനിലെ​ ​ഗാനങ്ങൾക്കും സം​ഗീതം നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2023, 06:54 AM IST
  • ദീപിക പദുക്കോൺ, വിജയ്, സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്
  • താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു എന്നിവർ ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
Jawan: പ്രേക്ഷകർ ആകാംക്ഷയുടെ മുൾമുനയിൽ; ഷാരൂഖ് ചിത്രം ജവാന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത് വരുന്നത് ഈ ദിവസം

ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ പുതിയ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രമായ ജവാന്റെ ആദ്യ ഫൂട്ടേജ് ജൂലൈ പത്തിന് രാവിലെ 10:30ന് റിലീസ് ചെയ്യും. ഈ ആവേശകരമായ വാർത്ത ഷാരൂഖ് ഖാൻ തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഷാരൂഖ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. വീഡിയോയിൽ, ഷാരൂഖ് തന്റെ നിഗൂഢ കഥാപാത്രത്തെ കുറിച്ച് സൂചന നൽകി. അതേസമയം, ജവാൻ റിലീസിന് രണ്ട് മാസം മുമ്പ് തന്നെ 36 കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചിത്രത്തിന്റെ സംഗീത അവകാശം ടി-സീരീസിന് 36 കോടി രൂപയ്ക്കാണ് വിറ്റത്.

വിക്രം, മാസ്റ്റർ, ബീസ്റ്റ്, മാരി തുടങ്ങിയ ചിത്രങ്ങൾക്ക് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ അനിരുദ്ധ് രവിചന്ദറാണ് ജവാനിലെ​ ​ഗാനങ്ങൾക്കും സം​ഗീതം നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ദീപിക പദുക്കോൺ, വിജയ്, സഞ്ജയ് ദത്ത് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നാണ് റിപ്പോർട്ട്. താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു എന്നിവർ ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ​ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗരവ് വർമ്മയാണ് സഹനിർമ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം 2023 സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News