Tovino Thomas: മലയാള സിനിമയെ മാത്രം ലക്ഷ്യമിടുന്നത് വേദനിപ്പിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ടൊവിനോ

സിനിമാ മേഖലയിൽ മാത്രമല്ല മറിച്ച് ലോകത്തിന്റെ എവിടെയും ഏതൊരു മേഖലയിലും ഇത്തരം പ്രശ്നങ്ങളുണ്ടാകുമെന്നും താരം പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 06:26 PM IST
  • സിനിമാ മേഖലയിലെ എല്ലാവർക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല.
  • എല്ലാവരും പ്രശ്നക്കാരുമല്ലെന്ന് താരം വ്യക്തമാക്കി.
Tovino Thomas: മലയാള സിനിമയെ മാത്രം ലക്ഷ്യമിടുന്നത് വേദനിപ്പിക്കുന്നു; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ടൊവിനോ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച നടൻ ടൊവിനോ തോമസ്. മലയാള സിനിമയെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നുമാണ് ടൊവിനോ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സിനിമാ മേഖലയിലെ എല്ലാവർക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല. എല്ലാവരും പ്രശ്നക്കാരുമല്ലെന്ന് താരം വ്യക്തമാക്കി. ഇത് മലയാള സിനിമയിൽ മാത്രമുള്ള പ്രശ്നമല്ലെന്നും മറ്റ് ഇൻഡസ്ട്രികളിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടെന്നും ടൊവിനോ പറഞ്ഞു.

മലയാളം ഇൻഡസ്‌ട്രിയിൽ മാത്രമാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മലയാള സിനിമയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. സിനിമയിൽ മാത്രമല്ല, മറ്റേതൊരു മേഖല എടുത്താലും ഇത്തരമൊരു സമിതി രൂപീകരിച്ചാൽ, അവിടെയും ഈ പ്രശ്നം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ഇപ്പോൾ മലയാള സിനിമ ഇൻഡസ്‌ട്രിയിൽ മാത്രമാണ് ഇത് സംഭവിക്കുന്നതെന്ന് ആളുകൾ പറയുന്നത് തന്നെ വേദനിപ്പിക്കുന്നു. കാരണം താനും ഈ ഇൻഡസ്ട്രിയുടെ ഭാഗമാണെന്ന് ടൊവിനോ കൂട്ടിച്ചേർത്തു.

Also Read: Hema Committee Report: 'പവർ ഗ്രൂപ്പും മാഫിയയും ഇല്ല, പ്രതികരണം വൈകിയത് അമ്മ ഷോയുടെ തിരക്കുകളാൽ'; ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണം

 

സ്ത്രീകളെ ഉപദ്രവിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനും ഉത്തരവാദികളായവരെ ശിക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും ടൊവിനോ തന്റെ നിലപാട് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വിദ്യാഭ്യാസത്തിൻ്റെയും അവബോധത്തിൻ്റെയും പ്രാധാന്യത്തെ കുറിച്ച് ടൊവിനോ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News