Toby: രാജ് ബി ഷെട്ടിയുടെ 'ടോബി' സോണി ലിവിൽ; സ്ട്രീമിങ് ആരംഭിക്കുന്നത് നാളെ

Toby OTT release date: രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 03:34 PM IST
  • കേരളത്തിലും പ്രദർശന വിജയം നേടിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എഎൽ ചാലക്കൽ ആണ്
  • ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്
Toby: രാജ് ബി ഷെട്ടിയുടെ 'ടോബി' സോണി ലിവിൽ; സ്ട്രീമിങ് ആരംഭിക്കുന്നത് നാളെ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി നായകനായെത്തി പ്രേക്ഷക പ്രശംസയും നിരൂപക പ്രീതിയും നേടിയ 'ടോബി' ഡിസംബർ 22 മുതൽ സോണി ലിവിൽ സ്ട്രീമിങ് ആരംഭിക്കും. കേരളത്തിലും പ്രദർശന വിജയം നേടിയ ടോബിയുടെ സംവിധായകൻ മലയാളികൂടിയായ ബാസിൽ എഎൽ ചാലക്കൽ ആണ്.

കെട്ടുറപ്പുള്ള കഥയും മികവുറ്റ സംവിധാനവും കൈമുതലുള്ള ടോബിയിൽ മലയാളിയായ മിഥുൻ മുകുന്ദന്റെ ഗരുഡ ഗമന വൃഷഭ വാഹനക്കും റോഷാക്കിനും ശേഷമുള്ള അത്യുഗ്രൻ സംഗീതവും പ്രേക്ഷകരെ ആകർഷിക്കുന്നതാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.

രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.

ALSO READ: പരസ്‌പരം പോരടിക്കുന്ന പോലീസുകാർ; ജിസ് ജോയ് ചിത്രം 'തലവൻ' സെക്കന്റ് ലുക്ക് പോസ്റ്റർ

രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ടോബിയുടെ ഛായാഗ്രഹണവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ- അർഷാദ് നക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, 5.1 മിക്സ്- അരവിന്ദ് മേനോൻ, ആക്ഷൻ- രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാമിൽ ബങേര, ഡബ്ബിങ് കോ ഓർഡിനേറ്റർ- സതീഷ് മുതുകുളം, പിആർഒ- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News