ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മണിരത്നം- കമൽഹാസൻ കോമ്പോയിൽ എത്തുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഇനി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ബാക്കിയുള്ളത്.
തഗ് ലൈഫിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്ന വാർത്ത നേരത്തെ എത്തിയിരുന്നു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയെന്ന് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. 149.7 കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് റൈറ്റ്സ് വിറ്റു പോയത്. സിനിമാ വിതരണക്കാരനായ കാർത്തിക് രവിവർമ്മയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ഡെക്കാൺ ഹെറാൾഡ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തമിഴ് സിനിമായിലെ ഏറ്റവും വലിയ ഇടപാടാണിത്. വിജയുടെ ഗോട്ട് (110 കോടി), സൂര്യ നായകനായെത്തുന്ന കങ്കുവാ (110 കോടി), അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി (95 കോടി) എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് തഗ് ലൈഫ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. തൃഷ, ചിമ്പു, അഭിരാമി, നാസർ, തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രമെന്നാണ് സൂചന. അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്ഷൻ കൊറിയോഗ്രാഫർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.
Also Read: Sidhique Case: വീട്ടിൽ ഇല്ല, ഫോണും സ്വിച്ച് ഓഫ്; സിദ്ധിഖിനായി ലുക്ക് ഔട്ട് സർക്കുലർ
രംഗരായ ശക്തിവേൽ നായ്ക്കർ എന്ന കഥാപാത്രത്തെയാണ് കമൽഹാസൻ അവതരിപ്പിക്കുന്നത്. മണിരത്നത്തിനൊപ്പം അദ്ദേഹത്തിന്റെ പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ചിത്രത്തിൽ ഒരുമിക്കുന്നു.
കണ്ണത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള രവി കെ ചന്ദ്രനാണ് ഛായാഗ്രാഹകൻ. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.