Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'പൊങ്കാല'യ്ക്ക് തുടക്കമായി

എ.ബി ബിനിൽ ആണ് പൊങ്കാലയുടെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 24, 2024, 10:34 AM IST
  • ചെറായി കടപ്പുറത്താണ് ചിത്രീകരണം തുടങ്ങിയത്.
  • ഇന്ദ്രൻസ്, ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സുധീർ കരമന, സുധീർ, അലൻസിയർ, റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ, സോഹൻ സീനുലാൽ, യാമിസോന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'പൊങ്കാല'യ്ക്ക് തുടക്കമായി

ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രം പൊങ്കാലയുടെ ചിത്രീകരണം തുടങ്ങി. ചെറായി കടപ്പുറത്താണ് ചിത്രീകരണം തുടങ്ങിയത്. ഇന്ദ്രൻസ്, ബാബു രാജ്, ബിബിൻ ജോർജ്, കിച്ചു ടെല്ലസ്, സൂര്യകൃഷ്, സുധീർ കരമന, സുധീർ, അലൻസിയർ, റോഷൻ ബഷീർ, സാദിഖ്,മാർട്ടിൻ മുരുകൻ, സോഹൻ സീനുലാൽ, യാമിസോന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എ.ബി ബിനിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡോണ തോമസ്, ശ്രീനാഥ് ഭാസി, കെ.ജി.എഫ് സ്റ്റുഡിയോ, അനിൽ പിള്ള, പ്രജിത രാജേന്ദ്രൻ, ജിയോ ജെയിംസ്, എന്നിവർ ആണ് നിർമാതാക്കൾ. ഛായാഗ്രഹണം: തരുൺ ഭാസ്കരൻ. എഡിറ്റർ: കപിൽകൃഷ്ണ. സംഗീതം: രഞ്ജിൻ രാജ്.

Also Read: Kuttante Shinigami: ജയ ജയ ഷിനിഗാമി... കുട്ടന്റെ ഷിനി​ഗാമിയിലെ പുതിയ ഗാനം പുറത്ത്, ആലാപനം ജാസി ഗിഫ്റ്റ്

 

പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ. രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ മുനമ്പം തീരദേശത്ത്  നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രമാണിത്. വൈപ്പിൻ, ചെറായി പ്രദേശങ്ങളിലാണ് ചിത്രീകരണം. പിആർഒ- എംകെ ഷെജിൻ.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News