Madhura Manohara Moham song: ഗ്രാമത്തിന്റെ ഭംഗിയും സ്‌നേഹവും ഒറ്റ ഗാനത്തില്‍; മധുര മനോഹര മോഹത്തിലെ ചിത്ര പാടിയ ഗാനം പുറത്ത്

Madhura Manohara Moham songs: ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മധുര മനോഹര മോഹം.

Written by - Zee Malayalam News Desk | Last Updated : May 12, 2023, 08:50 PM IST
  • സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന പുതിയ ചിത്രമാണ് മധുര മനോഹര മോഹം
  • ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
  • ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
Madhura Manohara Moham song: ഗ്രാമത്തിന്റെ ഭംഗിയും സ്‌നേഹവും ഒറ്റ ഗാനത്തില്‍; മധുര മനോഹര മോഹത്തിലെ ചിത്ര പാടിയ ഗാനം പുറത്ത്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകി മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. 

ALSO READ: "മസാ ആഗയാ, ജാക്സൺ ബസാർ ആഗയാ.."; ത്രീഡി മോഷൻ ഗാനവുമായി ജാക്സൺ ബസാർ യൂത്ത്

അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍. കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News