ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മെയ് 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഏറ്റവും കൂടുതൽ വരുമാനം നേടിയ പത്താമത്തെ മലയാള ചിത്രവും 2024ൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രവുമായിരുന്നു ഗുരുവായൂരമ്പല നടയിൽ. നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ബേസിലും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷതയും ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന് ഉണ്ടായിരുന്നു.
ALSO READ: "സത്യത്തിൽ സംഭവിച്ചത് " വീഡിയോ ഗാനം എത്തി
നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 'കുഞ്ഞിരാമായണ'ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് "ഗുരുവായൂരമ്പലനടയിൽ". എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, എഡിറ്റർ - ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ആർട്ട് ഡയറക്ടർ - സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ - അശ്വതി ജയകുമാർ, മേക്കപ്പ് - സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ - അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശ്രീലാൽ, സൗണ്ട് മിക്സിംങ് - എം ആർ രാജകൃഷ്ണൻ, ആക്ഷൻ - ഫെലിക്സ് ഫുകുയാഷി റവ്വേ, സ്റ്റിൽസ് - ജെസ്റ്റിൻ ജെയിംസ്, റോഹിത് കെ സുരേഷ്, ഡിസൈൻ - ഡികൾട്ട് സ്റ്റുഡിയോ, സെക്കന്റ് യൂണിറ്റ് ക്യാമറ - അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ - കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - അനീഷ് നന്ദിപുലം, വിനോഷ് കൈമൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.