Actor Keerthy Suresh Marriage: കീർത്തി സുരേഷിന്റെ വരൻ ബാല്യകാല സുഹൃത്തോ? ആരാണ് ആന്റണി തട്ടിൽ? ചർച്ചയായി വിവാഹ വാർത്ത

കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി, മാളവിക മോഹനൻ, അപർണ ബാലമുരളി, മീര നന്ദൻ തുടങ്ങിയവർ ആന്റണി തട്ടിലിനെ ഫോളോ ചെയ്യുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2024, 01:23 PM IST
  • ഡിസംബർ 11, 12 തിയതികളിലായി ​ഗോവയിൽ വെച്ചായിരിക്കും വിവാഹം നടക്കുക.
  • അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
Actor Keerthy Suresh Marriage: കീർത്തി സുരേഷിന്റെ വരൻ ബാല്യകാല സുഹൃത്തോ? ആരാണ് ആന്റണി തട്ടിൽ? ചർച്ചയായി വിവാഹ വാർത്ത
നടി കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. സുഹൃത്ത് ആന്റണി തട്ടിലിനെയാണ് താരം വിവാഹം കഴിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 11, 12 തിയതികളിലായി ​ഗോവയിൽ വെച്ചായിരിക്കും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. 
 
കഴിഞ്ഞ 15 വർഷമായി കീർത്തിയും ആന്റണിയും തമ്മിൽ അടുപ്പാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്താണ് കീർത്തി ആന്റണിയെ പരിചയപ്പെടുന്നത്. അപ്പോൾ ആന്റണി കൊച്ചിയില്‍ ബിരുദവിദ്യാര്‍ഥിയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ വാർത്ത സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 
 
ആരാണ് ആന്റണി തട്ടിൽ?
 
ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസായി ആണ് ആന്റണി തട്ടിൽ. കൊച്ചി സ്വദേശിയാണ് ആന്റണി.
 
കീര്‍ത്തി സുരേഷ് ഒരു സുഹൃത്തുമായി പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. ദുബായിലുള്ള ഒരു വ്യവസായിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതോടെയായിരുന്നു ഈ വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത് തന്റെ സുഹൃത്ത് ആണെന്നും അദ്ദേഹത്തെ വെറുതെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും താരം പ്രതികരിച്ചിരുന്നു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News