Thalapathy 67: 14 വര്‍ഷങ്ങള്‍ക്ക് ശേഷം ദളപതി 67 ലൂടെ വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നു

Thalapathy 67 : സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ വിവരം അറിയിച്ചത്.  എന്നാൽ ഈ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 04:40 PM IST
  • ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67 ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
  • സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ വിവരം അറിയിച്ചത്.
    എന്നാൽ ഈ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
  • ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
Thalapathy 67: 14 വര്‍ഷങ്ങള്‍ക്ക് ശേഷം ദളപതി 67 ലൂടെ വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നു

വളരെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67 ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ വിവരം അറിയിച്ചത്. എന്നാൽ ഈ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം  നിവിൻ പോളിയും അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. 

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിൽ നിവിൻ എത്തുമെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.  മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 67. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദളപതി 67. ദളപതി 67ന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. വിക്രം സിനിമ ഇറങ്ങിയതോടെ ലോകേഷ് ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്. ദളപതി 67ൽ പാട്ടുകൾ ഉണ്ടായിരിക്കില്ല എന്ന് റിപ്പോർട്ടുണ്ട്. 

ALSO READ: Thalapathy 67: വിജയ് ചിത്രം ദളപതി 67 ന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‍ഫ്ലിക്സ്?

ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ പാട്ടുകൾ ഇല്ലെങ്കിലും മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ദളപതി 67ന്റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ദളപതി 67ന് ശേഷം കൈതി 2 ചിത്രീകരിക്കുമെന്ന് കൈതിയുടെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News