Golam movie: സസ്പെൻസ് മിസ്റ്ററി ത്രില്ലറായി "ഗോളം"; ചിത്രം മെയ് 24ന് പ്രദർശനത്തിന്

Golam movie release: നവാഗതനായ  സംജാദ് ആണ് "ഗോളം" സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2024, 07:38 PM IST
  • പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്
  • രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി തുടങ്ങിയവ‍ർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു
Golam movie: സസ്പെൻസ് മിസ്റ്ററി ത്രില്ലറായി "ഗോളം"; ചിത്രം മെയ് 24ന് പ്രദർശനത്തിന്

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന "ഗോളം" മെയ്  24ന് പ്രദർശനത്തിനെത്തുന്നു. സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന "ഗോളം" നവാഗതനായ  സംജാദ് ആണ് സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ്‌  നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മൈക്ക്, ഖൽബ് എന്നീ ചിത്രങ്ങൾക്ക്  ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോളത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, അലൻസിയർ, ചിന്നു ചാന്ദിനി തുടങ്ങിയവ‍ർക്കൊപ്പം പതിനേഴോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രവീൺ വിശ്വനാഥും  സംജാദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2023-ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (സൗദി വെള്ളക്ക, നെയ്മർ )സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഈ ചിത്രത്തിനായി വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. സസ്പെൻസ് ത്രില്ലർ 'ഇരട്ട'യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ആണ് ഈ ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ.

ALSO READ: കിഷോറും ശ്രുതി മേനോനും ഒന്നിക്കുന്ന 'വടക്കൻ'; ബ്രസ്സൽസ് ഇൻ്റർനാഷണൽ ഫൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ചിത്രം

നെയ്മർ, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ  ഗോളത്തിനായി കലാസംവിധാനം ഒരുക്കുന്നു. 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഉദയ് രാമചന്ദ്രൻ, സം​ഗീതം- എബി സാൽവിൻ തോമസ്, ഗാനരചന- വിനായക് ശശികുമാർ, എഡിറ്റർ- മഹേഷ്‌ ബുവനേന്ദ്, പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി കെ.

കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രതീഷ് കൃഷ്ണ, മേക്കപ്പ്- രഞ്ജിത്ത് മണാലിപറമ്പിൽ, സ്റ്റിൽസ്- ജസ്റ്റിൻ വർഗീസ്, ശബ്ദമിശ്രണം- വിഷ്ണു ഗോവിന്ദ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ടിവിറ്റി,  പിആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News