Super Sharanya OTT Release : സൂപ്പർ ശരണ്യ ഇന്ന് അർധ രാത്രിയിൽ ZEE5ൽ എത്തും; പിന്നാലെ കുഞ്ഞെൽദോയും

Super Sharanya OTT സീ 5ലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സീ എന്റർടേയ്ൻമെന്റ്സ് ലിമിറ്റഡ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 08:44 PM IST
  • സീ 5ലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സീ എന്റർടേയ്ൻമെന്റ്സ് ലിമിറ്റഡ് അറിയിച്ചു.
  • അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
  • അന്റണി വർഗീസ് പെപ്പെ അതിഥി താരമായി സിനിമയിലെത്തുന്നുണ്ട്.
Super Sharanya OTT Release : സൂപ്പർ ശരണ്യ ഇന്ന് അർധ രാത്രിയിൽ ZEE5ൽ എത്തും; പിന്നാലെ കുഞ്ഞെൽദോയും

കൊച്ചി : തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയെടുത്ത സൂപ്പർ ശരണ്യ സിനിമ ഇന്ന് അർധരാത്രിയിൽ ഒടിടിയിൽ എത്തും. സീ 5ലൂടെ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് അവകാശങ്ങൾ സീ എന്റർടേയ്ൻമെന്റ്സ് ലിമിറ്റഡ് അറിയിച്ചു. 

അനശ്വര രാജൻ ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മമിത ബൈജു, നെസ്ലിൻ, വിനീത് വിശ്വമെന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അന്റണി വർഗീസ് പെപ്പെ അതിഥി താരമായി സിനിമയിലെത്തുന്നുണ്ട്.

സ്റ്റക്ക് കൗസിന്റെ ബാനറിൽ ഗിരീഷ് എംഡിയും ഷെബിൻ ബെക്കറും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഗിരീഷ് എംഡി തന്നെ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് ഒരുക്കിയ ചിത്രമാണ് സൂപ്പർ ശരണ്യ.

2022 ജനുവരി 7ന് തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. എന്നാൽ കോവിഡ് മൂന്നാം തരംഗം ചിത്രം കൂടുതൽ പേരിലേക്കെത്തുന്നതിന് ബാധിച്ചിരുന്നു. സുജിത്ത് പുരുഷനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ. ആകാശ് വർഗീസാണ് എഡിറ്റിങ്.

സൂപ്പർ ശരണ്യക്ക് പുറമെ സീ സ്വന്തമാക്കിയ കുഞ്ഞെൽദോയും ഒടിടിയിൽ എത്താൻ ഒരുങ്ങുന്നു. ഒടിടി റിലീസ് പ്രഖ്യാപിച്ചില്ലെങ്കിലും ചിത്രം മാർച്ച് 12ന് സീ കേരളം ചാനലിൽ വേൾഡ് ടെലിവിഷൻ പ്രിമീയറായി സംപ്രേഷണം ചെയ്യുമെന്ന് ചാനൽ അറിയിച്ചു. 12-ാം തിയതി വൈകിട്ട് ആറ് മണിക്കാണ് കുഞ്ഞെൽദോ ചാനലിൽ സംപ്രേഷണം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News