വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത 'ബിഗില്‍' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
തൊട്ടതെല്ലാം പൊന്നാക്കിയ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാ ലോകവും.
എന്നാല്‍, അറ്റ്ലിയുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്.
ഷാരുഖ് ഖാന്‍ നായകനാകുന്ന ആ ചിത്രത്തിന് ‘സങ്കി’ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഷാരുഖിന്‍റെ ജന്‍മദിനമായ ഇന്നാണ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
വളരെ അസാധാരണമായ, പെട്ടെന്ന് പ്രകോപിതനാകുകയും പൊട്ടിത്തെറിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നായകനെയാണ് ചിത്രത്തില്‍ ഷാരുഖ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതിനാലാണ് ചിത്രത്തിന് സങ്കി എന്ന് പേരിട്ടിരിക്കുന്നത്. എന്താണേലും, ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ ടൈറ്റില്‍ വൈറലായി.
സങ്കി എന്ന ടൈറ്റില്‍ ഇപ്പോള്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നേടി കഴിഞ്ഞു. ടൈറ്റിലിനെ കളിയാക്കിയുള്ള ട്രോളുകളും മീമുകളും കുറവല്ല.
നല്ലൊരു തിരിച്ചു വരവിനായി രാജ്‌കുമാര്‍ ഹിറാനി, മധുര്‍ ഭണ്ഡാര്‍ക്കര്‍, രോഹിത് ഷെട്ടി തുടങ്ങിയ സംവിധായകരെ ഷാരുഖ് ആലോചിച്ചെങ്കിലും ഒടുവില്‍ അറ്റ്ലിയെ സംവിധായകനായി തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു റീമേക്ക് സിനിമയാകില്ല ‘സങ്കി’ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കിംഗ് ഖാൻ ഷാറൂഖിന് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് കരൺ ജോഹർ, ആയുഷ്മാൻ ഖുറാന, ഫറ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.