സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ മിക്ക സിനിമകളുടെയും അണിയറപ്രവർത്തകർ റിലീസ് മാറ്റി വയ്ക്കുകയാണ്. റിലീസ് മാറ്റി വച്ച മലയാള സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് സൗബിൽ ചിത്രം കള്ളൻ ഡിസൂസയും.
ഇന്ന് ജനുവരി 21ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത ഈ ചിത്രം. ജിത്തു തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനാലും സർക്കാർ കടുപ്പിച്ചതിനാലും റിലീസ് മാറ്റി വയ്ക്കുന്നു എന്നാണ് ജിത്തു കുറിച്ചത്. സിനിമ പോലെ തന്നെ പ്രേക്ഷകരുടെ സുരക്ഷയും പ്രധാനമാണ്. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ക്ഷമ പറയുന്നുവെന്നും ജിത്തു അറിയിച്ചു.
Also Read: Kallan D Souza : 'തനിച്ചാകുമീ വെയില്‍ പാതയില്‍' : കള്ളൻ ഡിസൂസയിലെ ആദ്യ ഗാനമെത്തി
RELEASE POSTPONED
കോവിഡ് സാഹചര്യങ്ങൾ അതി രൂക്ഷമായതിനാലും സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ട സ്ഥിതിയുണ്ടായതിനാലും എല്ലാവരും കാത്തിരുന്ന കള്ളൻ ഡിസൂസ സിനിമയുടെ റീലീസ് മാറ്റിവയ്ക്കുകയാണ്. കോ വിഡ് തരംഗം വീണ്ടും ആഞ്ഞടിക്കുന്ന ഈ സമയം ഞങ്ങളുടെ സിനിമ പോലെ തന്നെ നിങ്ങളുടെ സുരക്ഷയും പ്രധാനമാണ്. വീണ്ടും കടുത്ത നിയന്ത്രണങ്ങൾ വന്നാൽ എല്ലാവരിലേക്കും സിനിമ എത്തിക്കുന്നതിനും അത് തടസമാകും. സിനിമയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കിയതിൽ ഹൃദയം തൊട്ട് ക്ഷമ പറയുന്നു.
ഷഹബാസ് അമൻ ആലപിച്ച ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.
Also Read: Mollywood Updates| സൗബിന്റെ 'കള്ളന്‍ ഡിസൂസ'; ട്രെയിലർ പുറത്തിറങ്ങി,ചിത്രം ജനുവരി 28ന് തീയ്യേറ്ററിൽ
അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. ബി.ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കർമ്മ എന്നിവർ ചേർന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...