Avani: നാട്ടിൻപുറം പശ്ചാത്തലത്തിലൊരു പ്രണയകഥ; 'ആവണി'ക്ക് തിരിതെളിഞ്ഞു

Avani movie pooja at Oachira temple: ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 04:43 PM IST
  • പക്കാ നാട്ടിൻപുറം പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ആവണി.
  • സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ.
  • ദേവദാസ് ഫിലിംസിൻറെ ബാനറിൽ രാജമോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Avani: നാട്ടിൻപുറം പശ്ചാത്തലത്തിലൊരു പ്രണയകഥ; 'ആവണി'ക്ക് തിരിതെളിഞ്ഞു

ഒരു പക്കാ നാട്ടിൻപുറം പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ ആവണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരിതെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ലാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി (ദേശീയ ചെയർമാൻ, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമൻസ്വാമി കുരിയൻവിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യൻ, പാറശ്ശാല) എന്നിവർ ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.

ചിത്രത്തിൽ സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു. കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. 

ALSO READ: കുറച്ചു പേർക്കെങ്കിലും ഇവരെ ഇടിക്കാൻ തോന്നിയെങ്കിൽ അത് ഇവരുടെ വിജയം- ആൻറണി പെപ്പെ

ബാനർ - ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹൻ, നിർമ്മാണം - കല്ലയം സുരേഷ്, തിരക്കഥ - മിത്തൽ പുത്തൻവീട്, ഛായാഗ്രഹണം - ലാൽ കണ്ണൻ, എഡിറ്റിംഗ് - അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, ഗാനരചന - എം ആർ ജയഗീത, രാജൻ കാർത്തികപ്പള്ളി, കല്ലയം സുരേഷ്, ഉണ്ണി കുളമട, സംഗീതം - ബിനോജ് ബിനോയി, ആലാപനം - കെ എസ് ചിത്ര, നജിം അർഷാദ്, വിനിത, സീതാലക്ഷ്മി, കല- അർക്കൻ എസ് കർമ്മ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രദീപ് കടയങ്ങാട്, ചമയം - പ്രദീപ് വിതുര, കോസ്‌റ്റ്യും - അരവിന്ദ് കെ ആർ, അസ്സോസിയേറ്റ് ഡയറക്ടർ - ബോബൻ ഗോവിന്ദൻ, ഫിനാൻസ് കൺട്രോളർ - സണ്ണി താഴുത്തല, കോറിയോഗ്രാഫി - രേവതി ചെന്നൈ, ഡിസൈൻസ് - മനു ഡാവിഞ്ചി, സ്റ്റിൽസ് - അജേഷ് ആവണി, പി ആർ ഓ - അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News