ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ പ്രൊമോ സോങ് റിലീസ് ചെയ്തു. മുഹ്‌സിൻ പെരാരി രചിച്ച് ഡബ്സി ആലപിച്ചിരിക്കുന്ന ഗാനം ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. റാപ്പർ അസൽ കോളാറും പ്രൊമോ സോങ്ങിൽ പാടിയിട്ടുണ്ട്. 25 കോടിയോളം രൂപയാണ് കിംഗ് ഓഫ് കൊത്തയുടെ മൂന്ന് ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ.
വേഫേറെർ ഫിലിംസും സീ സ്‌റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഭിലാഷ് ജോഷിയുടെ ആദ്യ ചിത്രമാണിത്. ഈ വര്‍ഷത്തെ ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും കിംഗ് ഓഫ് കൊത്തയായിരുന്നു. എന്നാൽ, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ALSO READ: King of Kotha Box Office: 5.5 കോടിയിൽ കൊത്തയുടെ ആദ്യ ദിനം, ദുൽഖറിൻറെ കരിയർ ബെസ്റ്റ് ഓപ്പണിംഗ്
ചിത്രം റിലീസ് ചെയ്ത് ആദ്യ പ്രദർശനത്തിന് പിന്നാലെ ഡീ ഗ്രേഡിങ് നടന്നതായി അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ രണ്ട് ദിവസങ്ങളിലായി ചിത്രം 7.8 കോടിയോളം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. അതായത്, വ്യാഴാഴ്ച 5.75 കോടിയും വെള്ളിയാഴ്ച 2.05 കോടിയും കളക്ഷൻ നേടി.
വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ ഏകദേശം 22 കോടി രൂപയ്ക്കടുത്താണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. നിമീഷ് രവിയാണ് കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സംഘട്ടനം: രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ ചന്ദ്രൻ.
പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഒ: പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...