'ആറ്റുവഞ്ഞി പൂക്കൾ' : ഹൃദയം തൊടുന്ന മനോഹര ഗാനവുമായി ഉണ്ണി മേനോൻ

ആൽബത്തിലെ 'ആറ്റുവഞ്ഞി പൂത്ത രാവിൽ..' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി സംഗീതാസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 08:43 PM IST
  • ബ്ലിസ് റൂട്ട്സിന്റെ ബാനറിൽ രൂപേഷ് ജോർജാണ് ആൽബം നിർമിച്ചിരിക്കുന്നത്
  • ഉണ്ണി മേനോൻ ആലപിച്ച ഗാനത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്
  • ബിന്ദു പി മേനോനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്
'ആറ്റുവഞ്ഞി പൂക്കൾ' : ഹൃദയം തൊടുന്ന മനോഹര ഗാനവുമായി ഉണ്ണി മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ഉണ്ണി മേനോൻ. സംഗീതാസ്വാദകർ എന്നെന്നും ഓർത്ത് വയ്ക്കുന്ന നിരവധി മെലഡികളാണ് ഉണ്ണി മേനോൻ ആലപിച്ചിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച് പുറത്തിറങ്ങിയ 'ആറ്റുവഞ്ഞി പൂക്കൾ' എന്ന ആൽബം ശ്രദ്ധേയമാകുകയാണ്. ആൽബത്തിലെ 'ആറ്റുവഞ്ഞി പൂത്ത രാവിൽ..' എന്ന് തുടങ്ങുന്ന മനോഹരമായ മെലഡി സംഗീതാസ്വാദകർ ഏറ്റെടുത്ത് കഴിഞ്ഞു. 

യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ പ്രശാന്ത് മോഹൻ എം.പിയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിനിമ - ആൽബം മേഖലകളിൽ സംഗീത സംവിധായകനായി ദീർഘ നാളായി പ്രവർത്തിക്കുന്ന പ്രശാന്ത് മോഹൻ അഭിനേതാവ് കൂടിയാണ്. ബിന്ദു പി മേനോനാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സിനിമ - സംഗീത മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് ഗാനം ഷെയർ ചെയ്തിരിക്കുന്നത്.

ബ്ലിസ് റൂട്ട്സിന്റെ ബാനറിൽ രൂപേഷ് ജോർജാണ് ആൽബം നിർമിച്ചിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഗാനത്തിന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് ശ്യാം മംഗലത്താണ്. അമലും സുമേഷും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ടോണി സിജിമോനും , ജാൻവി ബൈജുവുമാണ് ഗാനത്തിനൊപ്പം ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിൻറെ മിക്സിങ് സുരേഷ് കൃഷ്ണയും പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷും നിർവ്വഹിച്ചിരിക്കുന്നു. റോസ്‌മേരി ലില്ലുവാണ് ഡിസൈനുകൾ. പി ആർ ഒ ശരത് രമേശ് , സുനിത.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News