Shilpa Shetty യുടെ കുടുംബത്തിന് Covid 19 രോഗബാധ സ്ഥിരീകരിച്ചു

ഭർത്താവിനും, രണ്ട് മക്കൾക്കും, ഭർത്താവിന്റെ മാതാപിതാക്കൾക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 7, 2021, 03:17 PM IST
  • ഭർത്താവിനും, രണ്ട് മക്കൾക്കും, ഭർത്താവിന്റെ മാതാപിതാക്കൾക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച്ച താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചു.
  • തന്റെ ടെസ്റ്റിന്റെ റിസൾട്ട് നെഗറ്റീവ് ആണെന്നും താരം അറിയിച്ചു.
  • കഴിഞ്ഞ 10 ദിവസങ്ങൾ വളരെ പ്രയാസമേറിയതായിരുന്നുവെന്നും എല്ലാവരും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ (Quarantine) കഴിയുകയാണെന്നും താരം പറഞ്ഞു.
Shilpa Shetty യുടെ കുടുംബത്തിന് Covid 19 രോഗബാധ സ്ഥിരീകരിച്ചു

Mumbai: ശില്പ ഷെട്ടിയുടെ (Shilpa  Shetty) കുടുംബത്തിന് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു.  ഭർത്താവിനും, രണ്ട് മക്കൾക്കും, ഭർത്താവിന്റെ മാതാപിതാക്കൾക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച്ച താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചു. എന്നാൽ തന്റെ ടെസ്റ്റിന്റെ റിസൾട്ട് നെഗറ്റീവ് ആണെന്നും താരം അറിയിച്ചു.

കഴിഞ്ഞ 10 ദിവസങ്ങൾ വളരെ പ്രയാസമേറിയതായിരുന്നുവെന്നും എല്ലാവരും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ (Quarantine) കഴിയുകയാണെന്നും താരം പറഞ്ഞു. ആരോഗ്യ വിദഗ്ദ്ധന്റെ നിർദ്ദേശങ്ങളും  പാലിക്കുന്നുണ്ടെന്നും താരം അറിയിച്ചു. താരത്തിന്റെ കുടുംബം മുഴുവൻ ഇപ്പോൾ നിരീക്ഷത്തിൽ കഴിയുകയാണ്. ഇതുക്കൂടാതെ വീട്ടിൽ തന്നെയുള്ള 2 സ്റ്റാഫിനും രോഗബാധ സ്ഥിരീകരിച്ചുവെന്നും ഇവർ ഇപ്പോൾ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും താരം അറിയിച്ചു.

ALSO READ: ‘Radhe: Your Most Wanted Bhai’ യുടെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്‌തു; ഏറ്റെടുത്ത് ആരാധകർ

ഇതിന് മുമ്പ് ദീപിക പദുകോണിന്റെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിക്കുകയും ദീപിക പദുകോണിന്റെ (Deepika Padukone) അച്ഛനും ബാഡ്മിന്റൺ താരവുമായിരുന്നു പ്രകാശ് പദുകോണിനെ (Prakash Padukone) കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

ALSO READ: May Day പ്രത്യേക പോസ്റ്റർ ഇറക്കി ടീം തുറമുഖം, ചിത്രം തിയറ്ററിൽ തന്നെ ഇറക്കുമെന്ന് ചിത്രത്തിന്റെ നിർമാതാവ്

ആദ്യം പ്രകാശ് പദുകോണിനും ഭാര്യ ഉജ്ജാലയ്ക്കും ദീപികയുടെ സഹോദരി അനിഷയ്ക്കും കോവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിലാണ് മൂന്ന് പേർക്കും കോവിഡ് ബാധിച്ചു എന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു. തുടർന്ന്  മൂന്ന് പേരും കോവിഡ് നിരീക്ഷണത്തിലായിരുന്നെങ്കിലും, പ്രകാശിന്റെ അസുഖത്തിന് കുറവ് പ്രകടമാകാതിരുന്നതിനെ തുടർന്ന് മെയ് ഒന്ന് ശനിയാഴ്ച ആശുത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഡിസ്ചാർജ് ആവുകയും ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News