Happy Birthday SRK: ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ്‌ ഖാന്‍, മന്നത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍

പിറന്നാള്‍ ദിനത്തില്‍ സ്വന്തം സ്റ്റൈലില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍.  അര്‍ദ്ധരാത്രിയില്‍ ആരാധകര്‍ക്ക് നല്‍കിയ സര്‍പ്രൈസ് കൂടാതെ രണ്ടാം തവണയും  SRK ആരാധകര്‍ക്കായി  മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ എത്തി .  

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 09:10 PM IST
  • "സ്നേഹത്തിന്‍റെ കടല്‍" എന്നാണ് ഷാരൂഖ്‌ അര്‍പ്പുവിളിയ്ക്കുന്ന ആരാധകൃന്ദത്തെ വിശേഷിപ്പിച്ചത്.
Happy Birthday SRK: ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ്‌ ഖാന്‍, മന്നത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍

Happy Birthday SRK: പിറന്നാള്‍ ദിനത്തില്‍ സ്വന്തം സ്റ്റൈലില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് കിംഗ്‌ ഖാന്‍ ഷാരൂഖ്‌ ഖാന്‍.  അര്‍ദ്ധരാത്രിയില്‍ ആരാധകര്‍ക്ക് നല്‍കിയ സര്‍പ്രൈസ് കൂടാതെ രണ്ടാം തവണയും  SRK ആരാധകര്‍ക്കായി  മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ എത്തി .  

ബോളിവുഡ് സൂപ്പര്‍ താരത്തിന് ബുധനാഴ്ച 57 വയസ് തികഞ്ഞു. കിംഗ്‌ ഖാന് പിറന്നാള്‍ ദിനത്തില്‍ ആശംസ അര്‍പ്പിക്കാന്‍ എത്തിയ ആരാധകവൃന്ദം താരം എത്രമാത്രം ലോകപ്രിയനാണ് എന്ന് തെളിയിക്കുന്നു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan Universe (@srkuniverse)

 

 
മന്നത്തിന്‍റെ ബാല്‍ക്കണിയില്‍  അര്‍ദ്ധരാത്രി  പ്രത്യക്ഷപ്പെട്ട് ആരാധകരെ  അത്ഭുതപ്പെടുത്തിയ ശേഷം ഷാരൂഖ്‌ ഒരിയ്ക്കല്‍ക്കൂടി  തന്‍റെ ബംഗ്ലാവിന്‍റെ  ബാല്‍ക്കണിയില്‍ എത്തി. വെളുത്ത ടീ ഷർട്ടും നീല ഡെനിം ജീന്‍സും അണിഞ്ഞെത്തിയ  താരത്തിനൊപ്പം ഇളയ മകന്‍ അബ് റാമും ഉണ്ടായിരുന്നു.   ലക്ഷക്കണക്കിന്‌ ആരാധകരായിരുന്നു മന്നത്തിന് മുന്‍പില്‍ തടിച്ചുകൂടിയിരുന്നത്.  ആരാധകരെ അഭിവാദ്യം ചെയ്ത കിംഗ്‌ ഖാന്‍ അവര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു.  

"സ്നേഹത്തിന്‍റെ കടല്‍" എന്നാണ്  ഷാരൂഖ്‌ അര്‍പ്പുവിളിയ്ക്കുന്ന ആരാധകൃന്ദത്തെ വിശേഷിപ്പിച്ചത്.   

ആരാധകരുടെ നിലക്കാത്ത ആർപ്പുവിളികൾക്കിടയിൽ ബാല്‍ക്കണിയില്‍ എത്തിയ  അദ്ദേഹം കൈകൾ കൂപ്പി, അവർക്ക് നേരെ കൈവീശി, കൈകൾ വിരിച്ച് തന്‍റെതായ ശൈലിയില്‍ അഭിവാദ്യം ചെയ്തു...   വീഡിയോ കാണാം ...  

 

 ജന്മദിനത്തില്‍,ജനുവരി 25 ന്  പുറത്തു വരാനിരിയ്ക്കുന്ന ചിത്രം പത്താന്‍റെ  ടീസര്‍  പുറത്തുവിട്ടിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News