Hyderabad: രാജ്യത്ത് കോവിഡ് (Covid 19) രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സിനിമ താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ അവസാനമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് നടി സമീറ റെഡ്ഢിക്കും, ഭർത്താവിനും, രണ്ട് മക്കൾക്കുമാണ്. എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയുകയാണെന്ന് താരം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച്ചയാണ് താരം തനിക്കും കുടുംബത്തിനും കോവിഡ് രോഗം സ്ഥിരീകരിച്ചെന്നും ഭർതൃമാതാവ് സുരക്ഷിതമായി മറ്റൊരു വീട്ടിൽ കഴിയുകയാണെന്നും അറിയിച്ചത്. തുടർന്ന് ആരധകർ ആവശ്യപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് തിങ്കളാഴ്ചയോടെ സമീറ (Sameera Reddy) മറ്റൊരു പോസ്റ്റ് കൂടി ഇടുകയായിരുന്നു. നേരിയ തോതിൽ മാത്രമേ രോഗലക്ഷണങ്ങൾ കാണിക്കുന്നുള്ളുവെന്നും. ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്നും താരം അറിയിച്ചു.
ALSO READ: Saina: Parineeti Chopra യുടെ സൈന ഏപ്രിൽ 23 ന് ആമസോൺ പ്രൈമിലെത്തുന്നു
മക്കൾക്കും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടാവുകയും അതിന് തൊട്ട് പിന്നാലെ തനിക്കും ഭർത്താവിനും കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ആയിരുന്നുവെന്ന് താരം അറിയിച്ചു. കുട്ടികളെ 14 ദിവസങ്ങൾ നിരീക്ഷണത്തിൽ ഇരുത്തുകയെന്നത് വളരെ ശ്രമകരമായ കാര്യമാണെന്നും താരം ഇൻസ്റ്റാഗ്രാമിൽ (Instagram) പറഞ്ഞിരുന്നു.
ALSO READ: Kaduva Movie: പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു
സമീറ റെഡ്‌ഡി അവസാനമായി റാണ ദഗ്ഗുബട്ടിയുടെ (Rana Daggubatti) കൂടെ കൃഷ്ണം വന്ദേ ജഗദ്ഗുരും എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 2014 ലാണ് താരം വ്യവസായിയായ അക്ഷയ് വന്ദേയെ വിവാഹം ചെയ്തത്. രാകുൽ പ്രീത് സിംഗ്, രാം ചരൺ, വരുൺ തേജ്, സംവിധായകൻ എസ് എസ് രാജമൗലി, തമന്ന, ടോവിനോ തോമസ് തുടങ്ങി നിരവധി സിനിമ താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...