Subi Suresh Death : രോഗബാധിതയായത് പെട്ടെന്ന്; കരൾ നൽകാൻ ആളെയും കിട്ടിയിരുന്നു, പക്ഷെ...

Subi Suresh Passed Away: അടുത്ത ബ്ലഡ് റിലേഷൻ അല്ലാത്തിനാൽ അതിന് ചില പ്രൊസീജ്യറുകൾ ഉണ്ടായിരുന്നു. എന്നാൽ നടപടികൾ വേഗത്തിലാക്കി

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 02:32 PM IST
  • കരൾ മാറ്റി വേക്കേണ്ടുന്ന അവസ്ഥയിൽ എത്തുമ്പോഴാണ് താൻ കാണുന്നത്
  • ഡോണറെ കിട്ടിയിരുന്നു. അമ്മയുടെ ചേച്ചിയുടെ മോളായിരുന്നു
  • അടുത്ത ബ്ലഡ് റിലേഷൻ അല്ലാത്തിനാൽ അതിന് ചില പ്രൊസീജ്യറുകൾ ഉണ്ടായിരുന്നു
Subi Suresh Death : രോഗബാധിതയായത് പെട്ടെന്ന്; കരൾ നൽകാൻ ആളെയും കിട്ടിയിരുന്നു, പക്ഷെ...

തിരുവനന്തപുരം: അന്തരിച്ച സിനിമാ ഹാസ്യ താരം സുബി സുരേഷിൻറെ രോഗ വിവരം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. താരം വളരെ പെട്ടെന്നാണ് രോഗഗബാധിതയായതെന്ന് നടനും സുഹൃത്തും കൂടിയായ ടിനി ടോം സീ മലയാളം ന്യൂസിനോട് പറഞ്ഞു. താൻ വിവരം അറിഞ്ഞിട്ട് ഒന്നര ആഴ്ച മാത്രമെ ആയുള്ളു അപ്പോളേക്കും ലാസ്റ്റ് സ്റ്റേജായിരുന്നു. കരൾ മാറ്റി വേക്കേണ്ടുന്ന അവസ്ഥയിൽ എത്തുമ്പോഴാണ് താൻ കാണുന്നത്. അപ്പോൾ ഡോണറെ കിട്ടിയിരുന്നു. അമ്മയുടെ ചേച്ചിയുടെ മോളായിരുന്നു.

അടുത്ത ബ്ലഡ് റിലേഷൻ അല്ലാത്തിനാൽ അതിനി ചില പ്രൊസീജ്യറുകൾ ഉണ്ടായിരുന്നു ഇതാണ് സമയം എടുത്തത്. എന്നാൽ നടപടികൾ വേഗത്തിലാക്കി. എട്ട് ദിവസം വേണ്ടി വരുന്ന നടപടി 4 ദിവസം കൊണ്ടാണ്  പൂർത്തിയാക്കിയത്. എന്നാൽ അപ്പോളേക്കും കരളിൽ ഇൻഫക്ഷൻ ആയിരുന്നു. നില മോശമായതോടെ  കഴിഞ്ഞ ദിവസം വെൻറിലേറ്ററിലായി. പിന്നീട് ട്രാൻസ് പ്ലാൻറ് നടക്കാതെ വന്നു. ഇന്നലെയോടെ വെൻറിലേറ്റർ മാറ്റുന്നതായി അറിയിച്ചു- ടിനി ടോം പറഞ്ഞു.

ALSO READ: Subi Suresh passes away: നടി സുബി സുരേഷ് അന്തരിച്ചു

 

മണി ചേട്ടനെ പോലെ തന്നെ ചിരിക്കാത്ത സുബിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ടിനി ടോം കൂട്ടി ചേർത്തു. ഗുരുതരമായ കരൾ രോഗത്തിനെ തുടർന്നാണ് സുബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചൊവ്വാഴ്ച മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News