ബ്രോധ വിയുടെ റാപ് സോങ് മാജിക്ക് വീണ്ടും; വൈറലായി "ആൾ ഡിവൈൻ"

 സ്വന്തം നിരാശകളെ ഏറ്റവും മനോഹരമായി ഒരാൾക്ക് എങ്ങനെ മറികടക്കാം എന്നതാണ് ഈ ഗാനത്തിലൂടെ പറഞ്ഞു വയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2022, 05:13 PM IST
  • മലയാളത്തിൽ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത.
  • യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
  • ബ്രോധ വി ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കിയത് രണ്ടാം ലോക് ഡൗൺ കാലത്തായിരുന്നു.
ബ്രോധ വിയുടെ റാപ് സോങ് മാജിക്ക് വീണ്ടും; വൈറലായി "ആൾ ഡിവൈൻ"

വ്യത്യസ്തമായ റാപ് സോങ്ങുകളിലൂടെ സുപരിചിതനായ ബ്രോധ വി യുടെ (വിഗ് നേഷ് ശിവാനന്ദൻ ) ഏറ്റവും പുതിയ മ്യൂസിക്കൽ വീഡിയോയാണ് ആൾ ഡിവൈൻ. വിവിധ ഭാഷകൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഗാനം ബ്രോധ വി യുടെ തനത് റാപ്പോ ശൈലിയും ക്ലാസിക് സംഗീതവും ഒത്തു ചേരുന്ന മനോഹരമായ ഒരു ഫ്യൂഷൻ ആണ്. 

മലയാളത്തിൽ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ബ്രോധ വി ഗാനത്തിന്റെ രചനയും സംഗീതവും ഒരുക്കിയത് രണ്ടാം ലോക് ഡൗൺ കാലത്തായിരുന്നു. സ്വന്തം നിരാശകളെ ഏറ്റവും മനോഹരമായി ഒരാൾക്ക് എങ്ങനെ മറികടക്കാം എന്നതാണ് ഈ ഗാനത്തിലൂടെ പറഞ്ഞു വയ്ക്കുന്നത്. 

Also Read: EPFO Updates | നെറ്റ് വർക്ക് ഇല്ലേ? ഇന്റർനെറ്റ് ഇല്ലാതെ എങ്ങനെ പിഎഫ് ബാലൻസ് പരിശോധിക്കാം?

നമ്മുക്ക് എല്ലാവർക്കും തോന്നുന്ന എന്നാൽ പ്രകടിപ്പിക്കാൻ കഴിയാത്ത ദൈനംദിന കാര്യങ്ങളിൽ വേരൂന്നിയ സംഗീതം സൃഷ്ടിക്കാനുള്ള കൂട്ടായ ശ്രമമാണിതെന്ന് ബ്രോധാ വി പറഞ്ഞു. ആരാധകർ ഇതുവരെ കാണാത്ത ഒരു ബ്രോധാ വി യെ ആകും ആൾ ഡിവൈൻ പരിചയപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: WhatsApp alerts | മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടാൻ വാട്‌സ്ആപ്പ്

ഇതോടൊപ്പം പ്രശസ്ത മ്യൂസിക് കമ്പനിയായ ബിലീവിന്റെ പങ്കാളിയാകാനുള്ള തീരുമാനവും ബ്രോധാ വി പ്രഖ്യാപിച്ചു. സംഗീതത്തിൽ തൻ്റേതായ ഇടം കണ്ടെത്തിയിട്ടുള്ള ബ്രോധാ വി ഉൾപ്പെടെയുള്ള എല്ലാ കലാകാരൻമാർക്കും സാങ്കേതിക സഹായം നൽകി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി കൊടുക്കാൻ സഹായിക്കുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ബിലീവ് ഇന്ത്യ ആർട്ടിസ്റ്റ് സർവീസസ് ഡയറക്ടർ ശിൽപ ശാരദയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News