Ranbir-Alia Wedding : റൺബീർ കപൂർ അലിയ ഭട്ട് വിവാഹം ഏപ്രിൽ 14ന് അല്ല; വിവാഹം മാറ്റിവെച്ചുയെന്ന് അലിയയുടെ സഹോദരൻ

Ranbir Kapoor Alia Bhatt Wedding date താരവിവാഹം ഏപ്രിൽ 14ന് നടക്കില്ല കല്യാണ തിയതി മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുന്നത്. അലിയയുടെ സഹോദരൻ രാഹുൽ ഭട്ടാണ് ഏപ്രിൽ 14ന് വിവാഹം ഉണ്ടായിരിക്കില്ലയെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 12, 2022, 04:34 PM IST
  • രത്തെ അലിയയുടെ കുടുംബാംഗമായ റോബിൻ ഭട്ടായിരുന്നു ഇരുതാരങ്ങളും ഏപ്രിൽ 14ന് വിവാഹതിരാകുമെന്ന് പേജ് 3 മാധ്യമങ്ങളോടായി പറഞ്ഞിരുന്നത്.
  • അതിനിടെയിലാണ് ബോളിവുഡ് നടിയുടെ കുടുംബത്തിലെ മറ്റൊരംഗം താരവിവാഹം ഏപ്രിൽ 14ന് നടക്കില്ല കല്യാണ തിയതി മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുന്നത്.
  • അലിയയുടെ സഹോദരൻ രാഹുൽ ഭട്ടാണ് ഏപ്രിൽ 14ന് വിവാഹം ഉണ്ടായിരിക്കില്ലയെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്.
Ranbir-Alia Wedding : റൺബീർ കപൂർ അലിയ ഭട്ട് വിവാഹം ഏപ്രിൽ 14ന് അല്ല; വിവാഹം മാറ്റിവെച്ചുയെന്ന് അലിയയുടെ സഹോദരൻ

മുംബൈ: ബോളിവുഡ് ആരാധകർ ഉറ്റു നോക്കുന്ന റൺബീർ കപൂർ അലിയ ഭട്ട് വിവാഹം നീട്ടിവെച്ചുയെന്ന് റിപ്പോർട്ട്. ഏപ്രിൽ 14ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ നിലനിൽക്കവെയാണ് അവ തള്ളികൊണ്ട് താരങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ അലിയയുടെ കുടുംബാംഗമായ റോബിൻ ഭട്ടായിരുന്നു ഇരുതാരങ്ങളും ഏപ്രിൽ 14ന് വിവാഹതിരാകുമെന്ന് പേജ് 3 മാധ്യമങ്ങളോടായി പറഞ്ഞിരുന്നത്. 

അതിനിടെയിലാണ് ബോളിവുഡ് നടിയുടെ കുടുംബത്തിലെ മറ്റൊരംഗം താരവിവാഹം ഏപ്രിൽ 14ന് നടക്കില്ല കല്യാണ തിയതി മാറ്റിവെച്ചെന്ന് അറിയിച്ചിരിക്കുന്നത്. അലിയയുടെ സഹോദരൻ രാഹുൽ ഭട്ടാണ് ഏപ്രിൽ 14ന് വിവാഹം ഉണ്ടായിരിക്കില്ലയെന്ന് ഉറപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 13ന് മെഹന്തി ഇടൽ പരിപാടിയുണ്ടായിരിക്കുമെന്നാണ് റോബിൻ ഭട്ട് അന്ന് അറിയിച്ചിരുന്നതെന്ന് രാഹുൽ വ്യക്തമാക്കി. 

ALSO READ : "ആദ്യത്തെയും അവസാനത്തെയും ശ്രമം"; പന്ത്രണ്ടാം വയസിൽ എഴുതിയ കവിത പങ്കുവച്ച് ദീപിക പദുക്കോൺ

ഹിന്ദി വെബ്സൈറ്റായ ആജ് തക്കിനോടാണ് രാഹുൽ താരവിവാഹത്തിന്റെ തിയതി നീട്ടിവെച്ചതായി അറിയിച്ചിരിക്കുന്നത്. "എല്ലാവർക്കും അറിയുന്നത് പോലെ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പക്ഷെ ഏപ്രിൽ 13,14 തിയതികൾ ഇരുവരും തമ്മിൽ വിവാഹം ഉണ്ടായിരിക്കില്ല. സത്യം പറഞ്ഞാൽ നേരത്തെ വിവാഹം ഈ തിയതികളിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ വിവാഹ തിയതി മാധ്യമങ്ങളിലേക്ക് ചോർന്നതിനാൽ കല്യാണം നടത്തുന്നത് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വാർത്ത പുറത്ത് വന്നതോട് കുടുതൽ സമ്മർദം നേരിടേണ്ടി വന്നു, അതുകൊണ്ടാണ് വിവാഹ തിയതി മാറ്റിയത്. ഞാൻ വാക്ക് നൽകുന്നു ഏപ്രിൽ 13,14 തിയതികളിൽ ഇരുവരും തമ്മിൽ വിവാഹം ഉണ്ടായിരിക്കില്ല. ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ച് വിവാഹ തിയതിയെ കുറിച്ച് മുൻകൂട്ടി അറിയിക്കുന്നതായിരിക്കും" അലിയയുടെ സഹോദരൻ ആജ് തക്കിനോടായി പറഞ്ഞു.

താരവിവാഹത്തെ കുറിച്ച് അലിയയുടെ പിതാവ് മഹേഷ് ഭട്ട് കുടുതൽ സംസാരിക്കാൻ തയ്യറായില്ല. വിവാഹത്തെ കുറിച്ച് പൊതുഇടത്തിൽ വെച്ച് സംസാരിക്കരുത് എന്ന് റൺബീറിന്റെ അമ്മ നീതു കപൂർ ആവശ്യം അറിയിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം തനിക്ക് നിരാകരിക്കാനാകില്ലയെന്ന് അലിയയുടെ പിതാവ് മാധ്യമങ്ങളോടായി പറഞ്ഞു. 

ALSO READ : ആര്യൻ ഖാൻ സംവിധാനത്തിലേക്കോ?

റിലീസാകാൻ ഒരുങ്ങുന്ന ബ്രഹ്മാസ്ത്ര സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. 2018ൽ സോനം കപൂറിന്റെ വിവാഹത്തിനാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച കാണാനിടയായത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News