Rangoli Movie: കൗമാര വിദ്യാർത്ഥികളുടെ കഥ പറയാൻ 'രംഗോലി'; സെപ്റ്റംബർ 1 മുതൽ കേരളത്തിലും!

Rangoli Movie Kerala Release: ഒരു റൊമാന്റിക് ഫാമിലി എന്റർടൈനറാണ് 'രംഗോലി'.  

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 04:18 PM IST
  • ഗോപുരം സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
  • ഹമരീഷ് ' രംഗോലി ' യിലൂടെ നായകനായി എത്തുന്നു.
  • സെപ്റ്റംബർ - 1 ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും
Rangoli Movie: കൗമാര വിദ്യാർത്ഥികളുടെ കഥ പറയാൻ 'രംഗോലി'; സെപ്റ്റംബർ 1 മുതൽ കേരളത്തിലും!

തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്‌കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെ കുറിച്ചും, അവരുടെ പ്രണയത്തെയും , കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ അപൂർവമായി എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം പിടിച്ചു പറ്റിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച രംഗോലി !. 

' മാനഗരം ', ദൈവ തിരുമകൾ ' എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ' രംഗോലി ' യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, , അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ALSO READ: ലാലു അലക്സും ദീപക് പറമ്പോളും പ്രധാന വേഷത്തിൽ; 'ഇമ്പം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ

സാധാരണ സർക്കാർ സ്‌കൂളിൽ നന്നായി പഠിക്കുന്ന ഒരു പയ്യൻ. അവന് അവന്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്‌കൂളിൽ ചേർന്ന് പഠിക്കേണ്ടി വരുന്നു. പുതിയ അന്തരീക്ഷത്തിൽ അവനു നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളിലൂടെയാണ് ' രംഗോലി ' യുടെ കഥ തുടങ്ങുന്നത്. സമകാലീന വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രതിസന്ധികൾ മറയില്ലാതെ പറയുകയാണ് സംവിധായകൻ. ഒരു റൊമാന്റിക് ഫാമിലി എന്റർടൈനറാണ് ' രംഗോലി ' എന്നാണ് അണിയറക്കാർ ചിത്രത്തെ കുറിച്ച് വിശേഷിപ്പിക്കുന്നത്. 

 

ഗോപുരം സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ സുന്ദരമൂർത്തിയാണ്. പ്രഗത്ഭ സംവിധായകരായ ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു താരങ്ങളായ അരുൺ വിജയ്, അഥർവ, വാണി ഭോജൻ,ജി. വി. പ്രകാശ് കുമാർ എന്നിവർ ചേർന്നു പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയിലറിന് ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. മുരളി സിൽവർ സ്‌ക്രീൻ പിക്‌ചേഴ്‌സ് ' രംഗോലി ' യെ സെപ്റ്റംബർ - 1 ന് നാളെ കേരളത്തിൽ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News