Rajamouli Movie: രാജമൗലി ചിത്രത്തിൽ ഹോളിവുഡിൽ നിന്നൊരു 'സൂപ്പർ ഹീറോ'യും; ആരാണെന്ന് അറിയണ്ടേ?

ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 12:48 PM IST
  • എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക റിപ്പോര്‍ട്ട്.
  • എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.
  • വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും രാജമൗലി ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
Rajamouli Movie: രാജമൗലി ചിത്രത്തിൽ ഹോളിവുഡിൽ നിന്നൊരു 'സൂപ്പർ ഹീറോ'യും; ആരാണെന്ന് അറിയണ്ടേ?

ആർആർആർ എന്ന വമ്പൻ ഹിറ്റിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി പുതിയ ചിത്രം ഒരുക്കുകയാണ്. പാൻ ഇന്ത്യൻ ചിത്രമായിട്ടായിരിക്കും രാജമൗലി സിനിമ ഒരുക്കുക. ആലിയ ഭട്ട് ആയിരിക്കും ചിത്രത്തിൽ നായികയായെത്തുന്നത്. ആർആർആറിലും ആലിയ ഭട്ട് ആയിരുന്നു നായിക. മഹേഷ് ബോബുവിനൊപ്പം ഹോളിവുഡിൽ നിന്നും ഒരു സൂപ്പർ ഹീറോ കൂടി രാജമൗലി ചിത്രത്തിൽ എത്തുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. 

മാര്‍വെല്‍ സൂപ്പർ ഹീറോ 'തോര്‍' ആണ് ആ ഹോളിവുഡ് താരം എന്നാണ് റിപ്പോർട്ട്. ഏറെ ആരാധകരുള്ള മാർവലിന്റെ സൂപ്പർ ഹീറോയാണ് തോർ. ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിന് ഒപ്പം അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും ക്രിസ് ഹാംസ്‍വെര്‍ത്ത് ചിത്രത്തില്‍ എത്തുക എന്നാണ് മിര്‍ച്ചി 9 റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല. വനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും രാജമൗലി ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: Maaveeran Movie: ശിവകാർത്തികേയൻ ചിത്രം 'മാവീരന്റെ' സ്‍ട്രീമിംഗ് റൈറ്റ്‍സ് ആമസോണ്‍ പ്രൈമിന്?

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന 'എസ്എസ്എംബി 28' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. നിര്‍മാതാക്കളില്‍ ഒരാളായ നാഗ വംശിയാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം അറിയിച്ചിരിക്കുന്നത്. ഗംഭീര ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിത്രീകരണം പൂര്‍ത്തിയായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News