Nani 31 Movie: നാനി നായകനാവുന്ന പുതിയ ചിത്രം; 'നാനി31' ൽ നായിക പ്രിയങ്ക മോഹൻ

'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 11:32 AM IST
  • തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക.
  • വിവേക് ​​ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ.
Nani 31 Movie: നാനി നായകനാവുന്ന പുതിയ ചിത്രം; 'നാനി31' ൽ നായിക പ്രിയങ്ക മോഹൻ

നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'യിലെ നായികയുടെ പോസ്റ്റർ പുറത്തുവിട്ടു. തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് ഈ ചിത്രത്തിലെ നായിക. 'എന്റെ സുന്ദരനികി' പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഓസ്‌കാർ ചിത്രം 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്റ്, പശ്ചാത്തല സ്‌കോർ എന്നിവയിൽനിന്നും വ്യക്തമാണ്.  

Also Read: Thankamani Movie: നോവുണങ്ങാത്ത 37 വർഷങ്ങൾ; 'തങ്കമണി' സംഭവത്തിന്റെ വാർഷികത്തിൽ സിനിമയുടെ ഫസ്റ്റ് ലുക്ക്‌

നാളെ 'നാനി31'ലെ ആദ്യ ഗ്ലിൻസ് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News