Nadikalil Sundari Yamuna Ott: 'നദികളിൽ സുന്ദരി യമുന' ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിച്ച ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'.

Written by - Zee Malayalam News Desk | Last Updated : Oct 22, 2023, 08:39 AM IST
  • ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് പ്രമുഖ ഒ.ടി.ടി കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.
  • ഒക്ടോബർ 23 മുതൽ, അതായത് നാളെ മുതൽ ചിത്രം എച്ച് ആർ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങും.
Nadikalil Sundari Yamuna Ott: 'നദികളിൽ സുന്ദരി യമുന' ഒടിടിയിലെത്തുന്നു; എപ്പോൾ, എവിടെ കാണാം?

തിയേറ്ററുകളിൽ വിജയം സ്വന്തമാക്കിയ നദികളിൽ സുന്ദരി യമുന ഇനി ഒടിടിയിലെത്തും. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് പ്രമുഖ ഒ.ടി.ടി കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബർ 23 മുതൽ, അതായത് നാളെ മുതൽ ചിത്രം എച്ച് ആർ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങും.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിച്ച ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. സെപ്റ്റംബര്‍ 15-ന് ചിത്രം തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.

 

Also Read: Leo Box Office : ഇനി 50 കോടി കൂടിയോ? ലിയോ മൂന്ന് ദിവസം കൊണ്ട് നേടിയ കളക്ഷൻ ഇത്രയും

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനായി ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനായി അജു വര്‍ഗീസുമാണ് വേഷമിട്ടത്. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. 'സരിഗമ'യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയത്.

Trending News