നിങ്ങൾ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? മാസ് മറുപടിയുമായി പ്രിയാമണി

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും കുറച്ചു നാൾ വിട്ടുനിന്ന താരം മമ്മൂട്ടി നായകനായെത്തിയ പതിനെട്ടാംപടിയിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്.   

Last Updated : Dec 3, 2020, 06:34 PM IST
  • പ്രിയാമണിയുടെ ഭർത്താവ് ബിസിനസുകാരനായ മുസ്തഫ ആണ്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
  • ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പ്രിയ മണി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ ഒരു ആരാധകൻ നൽകിയ കമന്റും അതിന് പ്രിയാമണി നൽകിയ മറുപടിയും ഇപ്പോൾ വൈറലാകുകയാണ്.
നിങ്ങൾ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? മാസ് മറുപടിയുമായി പ്രിയാമണി

'സത്യം' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചുവടുവച്ച താരമാണ് പ്രിയാമണി (Priyamani).  നടിയും മോഡലും മാത്രമല്ല ഒരു അസൽ ഡാൻസറുമാണ് താരം.  വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും കുറച്ചു നാൾ വിട്ടുനിന്ന താരം മമ്മൂട്ടി (Mammootty) നായകനായെത്തിയ പതിനെട്ടാംപടിയിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. 

പ്രിയാമണിയുടെ ഭർത്താവ് ബിസിനസുകാരനായ മുസ്തഫ ആണ്.  നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ (Social Media) പ്രിയ മണി പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെ ഒരു ആരാധകൻ നൽകിയ കമന്റും അതിന് പ്രിയാമണി (Priya Mani) നൽകിയ മറുപടിയും ഇപ്പോൾ വൈറലാകുകയാണ്.  

Also read; viral video: 'കിം കിം' പാട്ടിനൊപ്പം നൃത്തച്ചുവടുമായി ലേഡി സൂപ്പർ സ്റ്റാർ  
 

'നിങ്ങളുടെ രക്ത് ചരിത സിനിമ മുതല്‍ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്' എന്നാണ് അരുണ്‍ ചൌധരി എന്ന ആരാധകന്റെ കമന്റ് അതിന് പ്രിയാമണി (Priya Mani) നല്കിയ മറുപടി ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൌരനെയാണ് എന്നാണ്.  ഇതിന് മറുപടിയുമായും അരുണ്‍ ചൌധരി എത്തിയിരുന്നു 'അതെ സത്യമാണ്, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയ ഉണ്ട്' എന്നായിരുന്നു ആ മറുപടി.

എന്തായാലും ഭരത്താവിന്റെ ജാതി പറഞ്ഞ് നടത്തിയ കമന്റിൽ പ്രിയാമണി  (Priya Mani) നല്കിയ മസ് മറുപടി ഇപ്പോൾ സോഷ്യല് മീഡിയയില് വൈറലാകുകയാണ്.  

Trending News