Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് രണ്ടുപേരും.   

Last Updated : Nov 21, 2020, 11:58 AM IST
  • കുറച്ചു നാളുകളായി കേൾക്കുന്ന ഒരു കാര്യമാണ് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാന്‍ നയന്‍താര ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്താനുണ്ട് അതുകൊണ്ട് ഇരുവരും അത് നടത്തുകയാണ് എന്നാണ്.
  • ഇരുവരും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വന്നുകൊണ്ടിരിന്നപ്പോൾ കേട്ട വാർത്തകൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി.
Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര.  ഇപ്പോൾ ആരാധകർക്ക് ചോദിക്കാനുള്ളത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹത്തെകുറിച്ചാണ്.  

വിവാഹത്തെക്കുറിച്ച് (Marriage) ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് രണ്ടുപേരും. കുറച്ചു നാളുകളായി കേൾക്കുന്ന ഒരു കാര്യമാണ് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാന്‍ നയന്‍താര (Nayanthara) ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്താനുണ്ട് അതുകൊണ്ട് ഇരുവരും അത് നടത്തുകയാണ് എന്നാണ്.   ഇരുവരും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ (Social Media) സ്ഥിരം വന്നുകൊണ്ടിരിന്നപ്പോൾ കേട്ട വാർത്തകൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി. 

Also read: SBI ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്, ഈ ദിവസം സേവനങ്ങളിൽ തടസം ഉണ്ടാകാം..!

ഇവരുടെ ഈ ക്ഷേത്ര ദർശനം lock down ന് മുന്നേ തുടങ്ങിയതാണ്.  എന്നാൽ പ്രധാനപ്പെട്ട ഒന്നു രണ്ട് ക്ഷേത്രങ്ങളില്‍ പോവാനിരിയ്ക്കുമ്പോഴേക്കും ലോക്ക് ഡൗണ്‍ (Lock down) പ്രഖ്യാപിച്ചു. അതോടെ തീരുമാനിച്ച യാത്രകൾ മുടങ്ങുകയായിരുന്നു.  അപ്പോഴേക്കും ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കാന്‍ പറ്റാത്തതു കൊണ്ടാണ് നയന്‍താരയുടെയും വിഘ്‌നേശിന്റെയും (Vighnesh Shivan) വിവാഹം നീണ്ടു പോകുന്നതെന്ന കഥയും പടർന്നിരുന്നു. 

പണ്ടേ ഗോസിപ്പുകളോടൊന്നും പ്രതികരിക്കുന്ന ശീലമില്ലാത്ത നയന്‍താര ഇത് കേട്ടിട്ടും ഒന്നും പ്രതികരിച്ചില്ല.  എന്നാൽ ഇപ്പോഴിതാ നയൻതാര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും ദര്‍ശനം നടത്തിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. അത് മറ്റാരുമല്ല കേട്ടോ നമ്മുടെ പ്രിയനടി ഉർവശിയാണ് (Urvashi) ഇങ്ങനൊരു വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്.  

Also read: സിനിമ കൂടി പ്രമോട്ട് ചെയ്യാമോ? തന്‍റെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന മാധ്യമങ്ങളോട് പേർളി മാണി

തമിഴിൽ ഹാട്രിക് വിജയം നേടി നില്‍ക്കുന്ന ഉര്‍വശി ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇതിനെക്കുറിച്ച് പറഞ്ഞത്.  നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത 'മൂക്കുത്തി അമ്മന്‍' (Mookuthi Amman)എന്ന സിനിമയിൽ നല്ലൊരു പ്രധാന റോളാണ് ഉർവശി കൈകാര്യം ചെയ്തത്.  ഉർവശിതന്നെ ആ കഥാപാത്രം ചെയ്യണം എന്നത് നയൻതാരയുടെ നിർബന്ധമായിരുന്നുവെന്നും ഉർവശി അഭിമുഖത്തിൽ പറഞ്ഞു.  

സിനിമയിൽ ദേവിയായിട്ടാണ് നയൻസ് എത്തുന്നത്.  സിനിമയ്ക്ക് വേണ്ടി അതിന്റെ ചിത്രീകരണം ആരംഭിച്ച മുതൽ മത്സ്യ-മാംസാദികൾ ഉപേക്ഷിച്ച് നയൻസ് വ്രതം ആരംഭിച്ചിരുന്നുവെന്നും ഉർവശി  (Urvashi)പറഞ്ഞു.   ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകൾ ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ തന്നെ വിമര്‍ശിക്കുമോയെന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നുവെന്നും ആയതിനാൽ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയിട്ടുണ്ടെന്നുമാണ് ഉര്‍വശി വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു കൂട്ടിന് കൂടെപ്പോയതാണ് വിഘനേഷ് എന്നും ഉർവശി (Urvashi) പറഞ്ഞു. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News