Bhramam Movie : 'ഇവൻ അധോലോകത്തെ വെല്ലുന്ന സൈസാണ്' പൃഥ്വിരാജ് അന്ധനായി എത്തുന്ന ഭ്രമത്തിന്റെ ടീസർ പുറത്തിറങ്ങി

Prithviraj Sukumaran ചിത്രം ഭ്രമത്തിന്റെ ടീസർ പുറത്ത് വിട്ടു. ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam).

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 03:19 PM IST
  • അന്ധാദുനിൽ അന്ധനായി അഭിനയിച്ച ആയുഷ്മാൻ ഖുറാനയുടെ കഥാപത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
  • പൃഥ്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദൻ, രാശി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
  • രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • വിലയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു അന്ധാദുൻ.
Bhramam Movie : 'ഇവൻ അധോലോകത്തെ വെല്ലുന്ന സൈസാണ്' പൃഥ്വിരാജ് അന്ധനായി എത്തുന്ന ഭ്രമത്തിന്റെ ടീസർ പുറത്തിറങ്ങി

Kochi : ഒകോടോബർ ഏഴിന് OTT റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രം ഭ്രമത്തിന്റെ ടീസർ പുറത്ത് വിട്ടു. ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam). ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) ചിത്രം റിലീസ് ചെയ്യുന്നത്. 

അന്ധാദുനിൽ അന്ധനായി അഭിനയിച്ച ആയുഷ്മാൻ ഖുറാനയുടെ കഥാപത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദൻ, രാശി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ തോതിൽ നിരൂപക-പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമായിരുന്നു അന്ധാദുൻ. ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു

ALSO READ : Prithviraj Sukumaran's Bhramam : പൃഥ്വിരാജ് ചിത്രം ഭ്രമം ഒക്ടോബർ 7 ന് ആമസോൺ പ്രൈം വീഡിയോയിൽ എത്തുന്നു

മാർച്ച് 7 ന് ചിത്രത്തിന്റെ ഷൂട്ടിംങ് പൂർത്തിയാക്കിയിരുന്നു. അതിന് ശേഷം നടൻ  പ്രിത്വിരാജ്  ചിത്രത്തിന്റെ ചെറിയൊരു ദൃശ്യവും ഫേസ്ബൂക്കിലൂടെ പങ്ക് വെച്ചിരുന്നു. സിനിമയിൽ മറ്റൊരു ആളെ കാണിക്കുന്നുണ്ടെങ്കിലും അത് ആരാണെന്ന് വ്യക്തമായിട്ടുണ്ടായിരുന്നില്ല. പുതിയ പോസ്റ്ററിൽ ഉണ്ണി മുകുന്ദന്റെയും മമത മോഹൻദാസിന്റെയും ചിത്രങ്ങൾ കാണാൻ കഴിയും.

പ്രശസ്‌ത ഫോട്ടോഗ്രാഫറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്ന രവി കെ ചന്ദ്രൻ. തിരക്കഥ എഴുതിയിരിക്കുന്നത് ശരത് ബാലനാണ്. ചിത്രത്തിൽ പൃഥ്വിരാജ് ആയുഷ്മാൻ ഖുറാനയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. രാശി ഖന്ന രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രമായും മമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും എത്തും. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ആൺ എത്തുന്നത്.

ALSO READ : തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ

ഭ്രമത്തിൽ നിന്ന് തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് മൂലം ഒഴിവാക്കിയെന്ന് ആരോപണവുമായി നടനും നടി അഹാന കൃഷ്‌ണയുടെ അച്ഛനുമായ കൃഷ്‌ണകുമാർ രംഗത്തെത്തിയിരുന്നു.എന്നാൽ ഈ ആരോപണവുമായി കൃഷ്‌ണകുമാർ രംഗത്തെത്തിയതിന് പിന്നാലെ നിർമ്മാതാക്കൾ ഈ വാദം നിഷേധിക്കുകയും ചെയ്തിരുന്നു.

ALSO READ : Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

സിനിമയിൽ നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് നിർമ്മാതാക്കൾ വിശദീകരണം നൽകി. അത് മാത്രമല്ല അഹാന കൃഷ്‌ണയെ മാറ്റിയതിൽ നടൻ  പൃഥ്വിരാജ് സുകുമാരന് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News