Premalu OTT: പ്രേമലു ഒടിടിയിൽ എത്തി, ഹോട്സ്റ്റാറിൽ മാത്രമല്ല

Premalu OTT Release: ചിത്രത്തിൻറെ തെലുഗ് ഡബ്ബ് വേർഷൻ ആന്ധ്രയിലും, തെലുങ്കാനയിലും നേടിയത് 15 കോടിയിലധികം രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 09:05 AM IST
  • വിഷു റിലീസ് എന്നു തന്നെ ചിത്രത്തിനെ പറയാൻ സാധിക്കും
  • ആദ്യ ഘട്ടത്തിൽ മാർച്ച് 29 മുതൽ ചിത്രം ഹോട് സ്റ്റാറിൽ എത്തുമെന്നായിരുന്നു പറഞ്ഞത്
  • വലിയ തുകയ്ക്കാണ് ചിത്രത്തിൻറെ ഒടിടി വിറ്റു പോയതെന്ന് കരുതുന്നു
Premalu OTT: പ്രേമലു ഒടിടിയിൽ എത്തി, ഹോട്സ്റ്റാറിൽ മാത്രമല്ല

കാത്തിരിപ്പിനൊടുവിൽ പ്രേമലു ഒടിടിയിൽ എത്തിയിരിക്കുകയാണ്. തീയ്യേറ്ററുകളിൽ അതി ഗംഭീര പ്രകടം കാഴ്ച വെച്ച ചിത്രത്തിൻറെ ഒടിടി റീലിസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ചിത്രം സ്ട്രീമിങ്ങ് ആംരംഭിച്ചിട്ടുണ്ട്. ഹോട് സ്റ്റാറിൽ മാത്രമല്ല ചിത്രം ആഹായിലും സ്ട്രീം ചെയ്യും.

വിഷു റിലീസ് എന്നു തന്നെ ചിത്രത്തിനെ പറയാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ മാർച്ച് 29 മുതൽ ചിത്രം ഹോട് സ്റ്റാറിൽ എത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ തീയ്യതി മാറുകയായിരുന്നു. ആഗോള ബോക്സോഫീസിൽ ചിത്രം ഇതുവരെ നേടിയത്  136 കോടി കളക്ഷനാണ്.  വലിയ തുകയ്ക്കാണ് ചിത്രത്തിൻറെ ഒടിടി വിറ്റു പോയതെന്ന് കരുതുന്നു.

ALSO READ: Premalu OTT: ഇനി മണിക്കൂറുകൾ മാത്രം; 'പ്രേമലു' ഒടിടിയിലേയ്ക്ക്, എപ്പോൾ, എവിടെ കാണാം?

 

സാക്നിക്ക് ഡോട്ട്.കോം പങ്ക് വെച്ച കണക്ക് പ്രകാരം 54 കോടിയാണ് ചിത്രം ഇന്ത്യയിൽ നേടിയത്.  35 ദിവസത്തോളം കേരളത്തിലെ വിവിധ തീയ്യേറ്ററുകളിൽ ചിത്രം ഉണ്ടായിരുന്നു. റിലീസ് ചെയ്ത ആദ്യ ആഴ്ച 12.6 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ആഴ്ച ചിത്രത്തിന് ലഭിച്ചത് 14.85 കോടിയും ചിത്രം നേടി. വളരെ ചുരുങ്ങിയ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിനാണ് ഇത്രയും മികച്ച കളക്ഷൻ ലഭിച്ചതെന്ന് ശ്രദ്ധേയം.

ചിത്രത്തിൻറെ തെലുഗ് ഡബ്ബ് വേർഷൻ ആന്ധ്രയിലും, തെലുങ്കാനയിലും നേടിയത് 15 കോടിയിലധികം രൂപയാണ്.  ഹിന്ദിയിലും ചിത്രം കാണാൻ സാധിക്കും. ചിത്രത്തിൻറെ തെലുഗ് വേർഷൻ വാങ്ങിയിരിക്കുന്നത് ആഹായാണ്. അത് കൊണ്ട് തന്നെ ആഹായിലും പ്രേക്ഷകർക്ക് ചിത്രം കാണാൻ സാധിക്കും.

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെ നോക്കിയാൽ ക്യാമറ: അജ്മൽ സാബുവും എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസുമാണ് പ്രേമലുവിൻറെ കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡാണ്. വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ്

അഭിനേതാക്കൾ

നസ്ലെനും മമിതയ്ക്കും പുറമെ അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദ് പശ്ചാത്തലമാക്കിയുള്ള പ്രണയ കഥയാണ് പ്രേമലു. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഏറ്റവും കുറഞ്ഞ ബജറ്റിലാണ്. അതു കൊണ്ട് തന്നെ ഇതിൻറെ വിജയത്തിന് മാധുര്യവും കൂടുതലാണെന്ന് പ്രേക്ഷകർ തന്നെ അഭിപ്രായപ്പെടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News