Premalu OTT: പ്രേമലു എത്തുന്നത് ഏപ്രിൽ രണ്ടാം വാരമോ?

Premalu OTT Release Date: റൊമാന്റിക് കോമഡി ജോണറിൽ ഒരുക്കിയ പ്രേമലു ഹൈന്ദരാബാദ് പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 11:56 AM IST
  • പ്രേമലു ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ മാർച്ച് 29ന് പ്രദർശനം ആരംഭിക്കുമെന്നായിരുന്നു മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകൾ
  • എന്നാൽ, ചിത്രം ഒടിടിയിൽ എത്തിയില്ല. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, ​ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ
Premalu OTT: പ്രേമലു എത്തുന്നത് ഏപ്രിൽ രണ്ടാം വാരമോ?

മലയാളം സിനിമകൾ മറ്റ് ഇൻഡസ്ട്രികളിൽ വലിയ വിജയം നേടിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ പുറത്തിറങ്ങി സൗത്ത് ഇന്ത്യൻ സിനിമയിൽ വലിയ വിജയം നേടിയ ചിത്രമാണ് പ്രേമലു. റൊമാന്റിക് കോമഡി ജോണറിൽ ഒരുക്കിയ ചിത്രം ഹൈന്ദരാബാദ് പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. അതേസമയം, പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

പ്രേമലു ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ മാർച്ച് 29ന് പ്രദർശനം ആരംഭിക്കുമെന്നായിരുന്നു മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, ചിത്രം ഒടിടിയിൽ എത്തിയില്ല. മലയാളത്തിന് പുറമേ, തെലുങ്ക്, തമിഴ്, ​ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ചിത്രം ഒടിടിയിൽ എത്താത്തതിൽ നിരാശയിലായിരുന്നു ആരാധാകർ.

ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം നൽകുന്ന പുതിയ വാർത്ത എത്തിയിരിക്കുകയാണ്. പ്രേമലു ഏപ്രിൽ 12ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നസ്ലെൻ, മമിത എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: പ്രേമലു ഒടിടിയിൽ വന്നില്ലേ? പുതിയ തീയ്യതി എപ്പോൾ?

സം​ഗീത് പ്രതാപ്, ശ്യാം മോഹൻ, മീനീക്ഷി രവീന്ദ്രൻ, അഖില ഭാർ​ഗവൻ, അൽത്താഫ് സലിം, മാത്യു തോമസ് എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. ഛായാ​ഗ്രഹണം- അജ്മൽ ബാബു, എഡിറ്റിങ്- ആകാശ് ജോസഫ് വർ​ഗീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News