Varshangalkku Shesham Movie : ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; വമ്പൻ താരനിരയിൽ ഒരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ പേര് വർഷങ്ങൾക്കു ശേഷം

Vineeth Sreenivasan Varshangalkku Shesham Movie : ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി അതിഥി വേഷത്തിലെത്തിയേക്കും

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 08:53 PM IST
  • പ്രണവ് മോഹൻലാൽ ചിത്രത്തിൽ നായകനായി എത്തും
  • കല്യാണി പ്രിയദർശനാകും ചിത്രത്തിലെ നായിക
  • വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ്
Varshangalkku Shesham Movie : ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നു; വമ്പൻ താരനിരയിൽ ഒരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ പേര് വർഷങ്ങൾക്കു ശേഷം

സൂപ്പർ ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വർഷങ്ങൾക്ക് ശേഷം എന്നാണ് പേരിട്ടിരിക്കുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പ്രണവിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടൻ മോഹൻലാലാണ് ചിത്രത്തിന്റെ പ്രഖ്യാപനം തന്റെ സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തും.

പ്രണവിനും നിവിനും പുറമെ വൻ താരനിരയാണ് വിനീത് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻ സിനിമാസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക.

ALSO READ : Kunjamminis Hospital: ഇത് പൊളിക്കും ! 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' ഉടൻ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

നടൻ ശ്രീനിവാസന്റെ ചെന്നൈ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് വിനീത് തന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ കഥയാകും വർഷങ്ങൾക്ക് ശേഷം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

2022 ജനുവരിയിലാണ് വിനീത് ശ്രീനിവാസൻ സംവിധാനം ഒരുക്കിയ ഹൃദയം തിയറ്ററുകളിൽ എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതിസന്ധിയിൽ പിടിച്ച് നിന്ന ചിത്രം ആ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തിൽ പ്രധാനവേഷത്തില്‍ എത്തിയത്. 

അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രണവ് ചിത്രത്തില്‍ അഭിനയിച്ചത്. അരുണ്‍ കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്.  വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍​ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News