Hridayam: പ്രണയദിനത്തില്‍ റീ റിലീസിന് ഒരുങ്ങി ഹൃദയം; പ്രഖ്യാപനവുമായി വിശാഖും വിനീതും

Hridayam movie re release: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഹൃദയം. നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം റീ റിലീസ് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 08:36 AM IST
  • ഹൃദയം റീ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം അറിയിച്ചു
  • കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്
  • കോവിഡ് ഭീഷണികള്‍ക്കിടയിലും 50 കോടി രൂപയോളം ചിത്രം കളക്ഷൻ നേടിയിരുന്നു
  • മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രം റീ റിലീസ് ചെയ്യുന്ന വാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍
Hridayam: പ്രണയദിനത്തില്‍ റീ റിലീസിന് ഒരുങ്ങി ഹൃദയം; പ്രഖ്യാപനവുമായി വിശാഖും വിനീതും

കൊച്ചി: വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം പ്രണയ ദിനം ആഘോഷിക്കാനായി തെരഞ്ഞെടുത്ത തിയേറ്ററുകളിൽ റീ റിലീസിന് ഒരുങ്ങി. നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം റീ റിലീസ് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഹൃദയം.

ഹൃദയം റീ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം അറിയിച്ചു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. കോവിഡ് ഭീഷണികള്‍ക്കിടയിലും 50 കോടി രൂപയോളം ചിത്രം കളക്ഷൻ നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രം സ്ഫടികം റീ റിലീസ് ചെയ്തതിന് പിന്നാലെ പ്രണവിന്റെ ചിത്രം റീ റിലീസ് ചെയ്യുന്ന വാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. 

ALSO READ: Ntikkakkakkoru Premondarnn Movie : ഭാവനയുടെ 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' - ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ഹൃദയത്തിൽ പ്രധാനവേഷത്തില്‍ എത്തിയത്. അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രണവ് ചിത്രത്തില്‍ അഭിനയിച്ചത്. അരുണ്‍ കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ഹൃദയം പറയുന്നത്.  വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍​ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിച്ചത്. മെറിലാന്റ് സിനിമാസിന്റെ എഴുപതാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയായിരുന്നു ഹൃദയം. ഛായാഗ്രഹണം- വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം- ദിവ്യ ജോര്‍ജ്. ചമയം- ഹസന്‍ വണ്ടൂര്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിതാര സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്ടർ- ആന്റണി തോമസ് മാങ്കാലി. സംഘട്ടനം- മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News